കാഞ്ഞങ്ങാട്: (truevisionnews.com) തീവ്രവാദ ബന്ധം ആരോപിച്ച ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാസെക്രട്ടറിക്കെതിരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി.
തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധ ആരോപണം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് വെല്ലുവിളിച്ചു.
വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഇത് വരെ വിശ്വസിച്ചിരുന്ന ചിന്തകളില്‍ നിന്ന് ഇറങ്ങി പോകുമെന്ന് സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ബാബു പെരിങ്ങോത്ത് പറഞ്ഞു.
എല്ലാ തരത്തിലുമുള്ള പാര്‍ട്ടി കൂറും വിടാന്‍ കുടുംബം മാനസികമായി തയ്യാറെടുത്തെന്നും ഡിവൈഎസ്പി പറഞ്ഞു.
ബാബു പെരിങ്ങേത്ത് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പണം വാങ്ങിയെന്നാണ് ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്. പിന്നാലെയാണ് പാര്‍ട്ടി ബന്ധം വിച്ഛേദിക്കുമെന്ന് വെല്ലുവിളിച്ചുള്ള വാട്‌സ്ആപ്പ് സന്ദേശം.
കഴിഞ്ഞ കുറച്ചുകാലങ്ങളായി സാമ്പത്തികമായി എത്രമാത്രം ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത് എന്ന് തന്റെ ഭാര്യ പറയുമെന്നും മര്‍ദകന്‍ എന്നോ തെമ്മാടിയെന്നോ നാറിയെന്നോ വിളിച്ചോട്ടെ താന്‍ സഹിക്കും, പക്ഷെ മേല്‍ പറഞ്ഞ ആരോപണങ്ങള്‍ സഹിക്കില്ലെന്നും ബാബു പെരിങ്ങേത്ത് പറയുന്നു.
#Kanhangad #DYSP #against #DYFI #Kasargod #district #secretary #alleged #terrorist #links.