കാസർഗോഡ് : ( www.truevisionnews.com ) കാസർഗോഡ് കുമ്പളയിലെ ദേശീയപാതയിൽ സിറിയ ബസ് സ്റ്റോപ്പിനടുത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
ഉപ്പള സോങ്കാൽ സ്വദേശി ധനഞ്ജയ(30) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് അപകടം.
ഓടിക്കൂടിയ നാട്ടുകാർ ധനഞ്ജയയെ ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കുമ്പള പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
#Scooter #car #collide #Kumbala #NationalHighway #tragicend #scooter #passenger