#iffk2024 | ലോകചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമ ആൽക്കെമിക്കു തിരിതെളിഞ്ഞു

#iffk2024 | ലോകചലച്ചിത്രാചാര്യന്മാർക്ക് ആദരമായി സിനിമ ആൽക്കെമിക്കു തിരിതെളിഞ്ഞു
Dec 14, 2024 02:02 PM | By Athira V

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള 'സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എക്‌സിബിഷൻ ഐ.എഫ്.എഫ്.കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവ് ആൻ ഹുയി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിങ്ങുകളാണു പ്രദർശിപ്പിക്കുന്നത്.

ഇന്ന് (14/12) രാവിലെ 11നു മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്തുള്ള പ്രദർശന വേദിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ്, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ സംസാരിച്ചു.

അകിര കുറൊസാവ, അലൻ റെനെ, ആൽഫ്രഡ് ഹിച്ച്കോക്ക്, തർക്കോവ്സ്‌കി, അടൂർ ഗോപാലകൃഷ്ണൻ, ജി. അരവിന്ദൻ, കെ.ജി.ജോർജ്, ആഗ്നസ് വർദ, മാർത്ത മെസറോസ്, മീര നായർ തുടങ്ങി 50 ചലച്ചിത്രപ്രതിഭകൾക്ക് ആദരമർപ്പിക്കുന്നതാണു പ്രദർശനം.

ഡിജിറ്റൽ ചിത്രകലയും ചലച്ചിത്രകലയും സമന്വയിക്കുന്ന ഈ അപൂർവ ദൃശ്യവിരുന്നു കാണാനായി നിരവധി പേരാണു പ്രദർശനവേദിയിൽ എത്തിച്ചേർന്നത്.

ഓരോ ചലച്ചിത്രാചാര്യൻമാരുടെയും സവിശേഷമായ സിനിമാസമീപനത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ പകരുന്ന പ്രദർശനത്തിൽ സറിയലിസത്തിന്റെയും ഹൈപ്പർ റിയലിസത്തിന്റെയും ദൃശ്യസാധ്യതകൾ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നു.

എല്ലാ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്നതാണ് ഓരോ ചിത്രമെന്നും കാലഘട്ടത്തിനനുസരിച് സാങ്കേതികവിദ്യയിൽ വരുന്ന മാറ്റങ്ങളുടെ പ്രതിഫലനം കൂടിയാണ് പ്രദർശനമെന്നും ആൻ ഹുയി അഭിപ്രായപ്പെട്ടു.

ഇത്രയും നാളത്തെ പരിശ്രമങ്ങൾ ഇവിടം വരെ എത്തിനിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാർഥികൾ, സിനിമ പ്രേമികൾ തുടങ്ങി നിരവധിപേർ പ്രദർശനം കാണാൻ വരുന്നുണ്ടെന്നും അവരുടെ പ്രതികരണങ്ങൾ അറിയാനുള്ള ആകംഷയാണ് ഇപ്പോഴുള്ളതെന്നും ടി.കെ. രാജീവ് കുമാർ പറഞ്ഞു.

ഈയൊരു പ്രദർശനം വർഷങ്ങളായി മനസ്സിലുണ്ടായിരുന്ന ആശയമായിരുന്നെന്ന് റാസി മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഒൻപത് മാസങ്ങൾ കൊണ്ടാണ് ഇത്രയും ചിത്രങ്ങൾ പൂർത്തിയാക്കിയത്.

അഞ്ചു സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് ഓരോ ചിത്രവും നിർമിച്ചിരിക്കുന്നത്. നിർമിതബുദ്ധിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

#Film #Alchemy #is #a #tribute #to #world #cinematographers

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories










Entertainment News