---
title: "#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ "
english_title: "#IFFK #award #inspire #me #make #more #films #PayalKapadia"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/257775/iffk-award-inspire-me-make-more-films-payalkapadia"
published_at: "2024-12-20T20:32:00+05:30"
category: "IFFK 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67658722085fa_PAYAL_KAPADIYA.jpg"
keywords: []
---

# #PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ 

> **Lead Summary:**  കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു.

## Article Content

 കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് അവാർഡ് ജേതാവും 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായികയുമായ പായൽ കപാഡിയ പറഞ്ഞു.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പായൽ.

മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്.

ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും സദസ്സിൽ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/257775/iffk-award-inspire-me-make-more-films-payalkapadia)