ബംഗളൂരു: (truevisionnews.com) റോഡിലെ മീഡിയനിൽ സ്ഥാപിച്ചിരുന്ന റെയിലിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ബസവനഗർ സ്വദേശി 14 വയസ്സുകാരനായ കമൽ രാജാണ് മരിച്ചത്.
കലബുറഗി സിറ്റിയിലാണ് അപകടം. കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കുകയായിരുന്ന കമൽരാജ് ഡിവൈഡറിൽ സ്ഥാപിച്ച റെയിലിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.
സമീപത്തെ വൈദ്യുതി ലൈനിൽനിന്നുള്ള വയർ റെയിലിൽ തട്ടിയതാണ് ഷോക്കേൽക്കാനിടയാക്കിയത്.
അപകടം കണ്ട ഒപ്പമുള്ള കുട്ടികൾ തിരിഞ്ഞോടി. കമൽരാജിന്റെ മാതാവിന്റെ പരാതിയിൽ കലബുറഗി സിറ്റി കോർപറേഷൻ അധികൃതർക്കെതിരെ അശോക് നഗർ പൊലീസ് കേസെടുത്തു.
#Shocked #student #died #from #rail #installed #median #road #did