കൊച്ചി: (truevisionnews.com) സ്ത്രീയുടെ ലൈംഗികത ഭർത്താവിന്റെ സ്വത്താണെന്ന് കരുതുന്നത് തെറ്റാണെന്ന് ഹൈക്കോടതി .
വിവാഹബന്ധം നിലനിൽക്കെ മറ്റൊരാൾക്കൊപ്പം ഭാര്യ പോയതിന് നഷ്ടപരിഹാരം ലഭിക്കാൻ ഭർത്താവിന് നിയമപരമായ അർഹതയില്ലെന്നും ഹൈക്കോടതി.
പരസ്ത്രീ/ പരപുരുഷ സംഗമവും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന് കാരണമാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
മറ്റൊരാൾക്കൊപ്പം ഭാര്യ പോയതിലുള്ള മനോവ്യഥയ്ക്കും മാനഹാനിക്കും ഭർത്താവിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തിരുവനന്തപുരം കുടുംബകോടതി ഉത്തരവ് ചോദ്യം ചെയ്ത് യുവതി സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം.
ഭാര്യ രേഖകളും സ്വർണാ ഭരണങ്ങളുമായി മറ്റൊരാൾക്കൊപ്പം വീടുവിട്ടുപോയെന്നായിരുന്നു ഭർത്താവിന്റെ പരാതി.
20 ലക്ഷം രൂപ നഷ്ടപരിഹാരത്തിനു പുറമെ സ്വർണവും പണവും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിലാണ് നാലുലക്ഷം നൽകാൻ കുടുംബകോടതി ഉത്തരവിട്ടത്. എന്നാൽ, ഭർത്താവിന്റെയും മാതാപിതാക്കളുടെയും അവഹേളനവും മർദ്ദനവും മൂലമാണ് വീടുവിട്ടതെന്ന് ഭാര്യ പറഞ്ഞു. സ്വന്തം വീട്ടിലേക്ക് പോയശേഷമാണ് മറ്റൊരാൾക്കൊപ്പം ജീവിതം തുടങ്ങിയതെന്നും അറിയിച്ചു.
നാലുലക്ഷം നൽകാനുള്ള ഉത്തരവ് റദ്ദാക്കിയെന്നും കോടതി പറഞ്ഞു.
#Woman's #sexuality #should #not #considered #husband's #property #High #Court #quashes #order #pay #compensation