കൊച്ചി : (truevisionnews.com) ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. മക്കളെ യുവതിക്കൊപ്പം താമസിപ്പിക്കരുത് എന്ന ഭർത്താവിന്റെ ആവിശ്യം ഹൈക്കോടതി തള്ളി .
ധരിക്കുന്ന വസ്ത്രമുൾപ്പെടെ കണക്കിലെടുത്ത് മക്കളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബകോടതി ഉത്തരവിനെതിരെ യുവതി നൽകിയ ഹർജി അനുവദിച്ചാണ് കോടതി ഉത്തരവായത്. ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരെ ഹർജി നൽകിയത്.
ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്.
ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈകോടതി.
എന്നാൽ, വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബകോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വസ്ത്രം നോക്കി വിലയിരുത്തുന്നത് വികലമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
#High #Court #rejects #husband's #demand #she #wears #body #revealing #clothes #her #children #should #not #live #with #her