#carshowroomfire | കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തത്തിൽ ജീവനക്കാരൻ അറസ്റ്റിൽ

#carshowroomfire | കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; തലശേരിയിലെ കാർ ഷോറൂമിലെ തീപിടിത്തത്തിൽ ജീവനക്കാരൻ അറസ്റ്റിൽ
Dec 14, 2024 01:15 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com) കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലെ തീപിടുത്തത്തിൽ വഴിത്തിരിവ്. സ്ഥാപനത്തിലെ ജീവനക്കാരനായ വയനാട് സ്വദേശിയാണ് തീയിട്ടതെന്ന് കണ്ടെത്തി.

തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി.പണം തിരിമറി പിടിക്കപ്പെടാതിരിക്കാനാണ് കാറുകൾ തീയിട്ടതെന്നാണ് പ്രതിയുടെ മൊഴി.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചിറക്കരയിലെ ഇൻഡക്സ് ഗ്രൂപ്പിന്‍റെ കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. മൂന്ന് മാരുതി കാറുകളാണ് കത്തിനശിച്ചത്. നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.

പരിശോധന നടത്തിയ പൊലീസിന് കാറുകള്‍ക്ക് തീപിടിച്ചതല്ല, മനപൂര്‍വം ആരോ തീയിട്ടതാണെന്ന സംശയം ബലപ്പെട്ടു. തുടര്‍ന്നാണ് തലശ്ശേരി പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.

ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പുലർച്ചെ 3.40ന് ഒരാൾ വാഹനങ്ങൾക്ക് മുകളിൽ ദ്രാവകമൊഴിച്ച് തീയിടുന്നതിന്‍റെ അവ്യക്തമായ ദൃശ്യങ്ങൾ കിട്ടി.

സ്ഥാപനത്തിലെ ജീവനക്കാരനായ സജീറിലാണ് അന്വേഷണം ചെന്നെത്തിയത്. രണ്ട് വർഷമായി സ്ഥാപനത്തിലെ ഫീൽഡ് എക്സിക്യുട്ടീവാണ് സജീര്‍. പിടിയിലായ സജീർ കുറ്റം സമ്മതിച്ചു.

തീയിട്ടതിന്‍റെ കാരണം വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു. ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ പണം ഷോറൂമിൽ അടക്കാതെയും വ്യാജ രസീത് നൽകിയും ഇയാൾ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തി.

സംഭവത്തിൽ പരാതി വരുമെന്നായപ്പോൾ പ്രതി കണ്ട വഴിയാണ് തീയിടൽ. പുത്തൻ കാറുകൾ കത്തിച്ചാൽ, മുഴുവൻ ശ്രദ്ധ അതിലാകുമെന്നും ഉടൻ പിടിക്കപ്പെടില്ലെന്നും കരുതി സജീറെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

#cars #were #set #on #fire #not #on #fire #Employee #arrested #car #showroom #fire #Thalassery

Next TV

Related Stories
#sexuallyassaulting | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; 28 കാരൻ  പിടിയിൽ

Dec 14, 2024 04:13 PM

#sexuallyassaulting | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; 28 കാരൻ പിടിയിൽ

പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി പി​ടി​യി​ലാ​യ​ത്....

Read More >>
#BabuPeringoth | തീവ്രവാദബന്ധം ആരോപണം;  വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുടുംബത്തോടെ പാര്‍ട്ടി ബന്ധം വിച്ഛേദിക്കും - ഡിവൈഎസ്പി

Dec 14, 2024 03:18 PM

#BabuPeringoth | തീവ്രവാദബന്ധം ആരോപണം; വിശദീകരണം ലഭിച്ചില്ലെങ്കില്‍ കുടുംബത്തോടെ പാര്‍ട്ടി ബന്ധം വിച്ഛേദിക്കും - ഡിവൈഎസ്പി

തനിക്കെതിരെ ഉന്നയിച്ച തീവ്രവാദ ബന്ധ ആരോപണം ഡിവൈഎഫ്‌ഐ തെളിയിക്കണമെന്ന് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത്...

Read More >>
#accident | കുമ്പള ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Dec 14, 2024 03:09 PM

#accident | കുമ്പള ദേശീയപാതയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ഓടിക്കൂടിയ നാട്ടുകാർ ധനഞ്ജയയെ ബന്ദിയോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ...

Read More >>
#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം,  ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

Dec 14, 2024 02:59 PM

#accident | അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അപകടം, ശുചീകരണത്തൊഴിലാളിക്ക് പരിക്ക്

ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു...

Read More >>
#death | ശബരിമലയിൽ  തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Dec 14, 2024 02:52 PM

#death | ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

മലകയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ...

Read More >>
#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

Dec 14, 2024 02:49 PM

#Achankovil | 'നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല'; അച്ചൻകോവിലിന്‍റെയും കല്ലടയാറിന്‍റെയും നദിതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാനിർദേശം

ഇന്ന് രാവിലെ 11 മണി മുതൽ ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 60 സെന്റീമീറ്റർ പടിപടിയായി ഉയർത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി...

Read More >>
Top Stories

Entertainment News