#iffk | ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനിയുടെ ആദ്യ സിനിമ ഐ എഫ് എഫ് കെ മലയാളം ടുഡേ വിഭാഗത്തിൽ

#iffk | ഐ ഐ ടി ഗവേഷക വിദ്യാർത്ഥിനിയുടെ ആദ്യ സിനിമ ഐ എഫ് എഫ് കെ  മലയാളം ടുഡേ വിഭാഗത്തിൽ
Dec 13, 2024 08:02 PM | By Athira V

( www.truevisionnews.com) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിൽ ഗവേഷക വിദ്യാർത്ഥിനി ശിവരഞ്ജിനി ജെയുടെ ചലച്ചിത്രം വിക്ടോറിയ പ്രദർശിപ്പിക്കും.

നിലവിൽ ഐ ഐ ടി ബോംബെയിൽ ഗവേഷക വിദ്യാർത്ഥിനിയായ അങ്കമാലി സ്വദേശിനി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനിയാണ് .

നാളെ (14/12/2024) ഉച്ചയ്ക്ക് 12:15ന് കലാഭവൻ തിയേറ്ററിലാണ് 'വിക്ടോറിയ'യുടെ ആദ്യ പ്രദർശനം.

അങ്കമാലിയിലെ ഒരു ബ്യൂട്ടിപാർലറിൽ പോയപ്പോൾ സംവിധായികയ്ക്ക് കിട്ടിയ കഥാതന്തുവിൽ നിന്നാണ് വിക്ടോറിയ സിനിമയുടെ യാത്ര ആരംഭിക്കുന്നത്. അന്ന് ഒറ്റവരിയിൽ എഴുതിയിട്ട വിക്ടോറിയയാണ് ഇന്ന് ഐ എഫ് എഫ് കെ വരെ എത്തിനിൽക്കുന്നത്.

കേരള ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ. സിനിമാ നിർമാണത്തിന് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് കെ എസ് എഫ് ഡി സി നൽകുന്ന സ്ത്രീ ശാക്തീകരണ ഗ്രാന്റുകളെന്ന് ശിവരഞ്ജിനി പറഞ്ഞു.

പൊതുവെ സ്ത്രീകൾ കുറവുള്ള മേഖലയായത് കൊണ്ടും സിനിമയിൽ പരിചയക്കാർ ഇല്ലാത്തത് കൊണ്ടും തുടക്കത്തിൽ പേടിച്ചുനിന്ന തനിക്ക് ആത്മവിശ്വാസം നൽകിയത് കെ എസ് എഫ് ഡി സി പദ്ധതിയാണെന്ന് ശിവരഞ്ജിനി പറഞ്ഞു.

തന്റെ ഹൈസ്കൂൾ കാലഘട്ടം മുതൽക്കേ സിനിമയെന്ന ആഗ്രഹം ഉള്ളിൽ കൊണ്ടുനടന്ന സംവിധായിക അവസാന വർഷ എൻജിനീയറിങ്ങിന് പഠിക്കുമ്പോഴാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ഫിലിം കോഴ്സിനെക്കുറിച്ച് അറിയുന്നത്.

എൻജിനീയറിങ്ങിന് ശേഷം എൻ ഐ ഡി യിൽ ഫിലിം ആൻഡ് വീഡിയോ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം ചെയ്തത് സംവിധാനം, എഡിറ്റിംഗ്, തിരക്കഥാരചന എന്നിവയിൽ കൂടുതൽ അറിവ് നേടി.

പ്രധാനപ്പെട്ട ഈ മൂന്ന് മേഖലയും വിക്ടോറിയ സിനിമയിൽ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ഏറെ ആസ്വദിച്ചാണ് ഓരോന്നും ചെയ്തതെന്ന് ശിവരഞ്ജിനി പറയുന്നു.

അണിയറപ്രവർത്തകരിൽ അധികവും സുഹൃത്തുക്കൾ തന്നെയായത് ഇരുപത് ദിവസം നീണ്ടുനിന്ന ഷൂട്ടിങ് എളുപ്പമാക്കിയെന്നും ശിവരഞ്ജിനി പറഞ്ഞു.

#IIT #research #student's #first #film #IFFK #Malayalam #Today #category

Next TV

Related Stories
#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

Dec 20, 2024 09:11 PM

#IFFK2024 | 29ാമത് ഐ എഫ് എഫ് കെ സ്ത്രീപക്ഷ രാഷ്ട്രീയംഉയർത്തിപ്പിടിച്ച മേള -മുഖ്യമന്ത്രി

ചലച്ചിത്ര പ്രവർത്തകരെ അഭിനന്ദിച്ച മുഖ്യമന്ത്രി പുരസ്കാരങ്ങൾ കൂടുതൽ മികച്ച ചിത്രങ്ങളുമായി വീണ്ടുമെത്താൻ അവർക്ക് പ്രചോദനമാവട്ടെയെന്നു...

Read More >>
#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

Dec 20, 2024 08:32 PM

#PayalKapadia | ഇനിയും സിനിമകൾ ചെയ്യാൻ ഐ എഫ് എഫ് കെയിലെ അവാർഡ് പ്രചോദനമാകും -പായൽ കപാഡിയ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു...

Read More >>
#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

Dec 20, 2024 08:13 PM

#IFFK2024 | ഐ എഫ് എഫ് കെ -ലോകരാഷ്ട്രങ്ങളിലെ സങ്കീർണ മനുഷ്യാവസ്ഥകൾ അവതരിപ്പിക്കുന്ന വേദി -സജി ചെറിയാൻ

കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മികച്ച സിനിമകളാണ് ചലച്ചിത്ര അക്കാദമി...

Read More >>
#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

Dec 20, 2024 07:45 PM

#IFFK2024 | ബ്രസീലിയൻ ചിത്രം 'മാലു'വിന് സുവർണ ചകോരം; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു

ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി....

Read More >>
#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

Dec 20, 2024 06:53 AM

#iffk2024 | ഏഴു ദിനരാത്രങ്ങൾ നീണ്ട 29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറക്കം

സമാപന ചടങ്ങിനെ തുടർന്ന് സുവർണ ചകോരം നേടിയ ചിത്രം നിശാഗാന്ധിയിൽ...

Read More >>
#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

Dec 19, 2024 09:36 PM

#IFFK2024 | പ്രേക്ഷക വിധി: മികച്ച സംവിധായകനെ പോളിങ്ങിലൂടെ തെരെഞ്ഞെടുക്കാം, വോട്ട് ചെയ്യേണ്ടത് ഇങ്ങനെ

തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് രണ്ടു ലക്ഷം രൂപയും പ്രശസ്തി...

Read More >>
Top Stories

Entertainment News