(truevisionnews.com) ഭർത്താവിന് തന്നെക്കാൾ ഇഷ്ട്ടം വളർത്തു പൂച്ചയെ ആണെന്ന് പറഞ്ഞ് ഭാര്യ നൽകിയ പരാതി സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി
ഭർത്താവ് വളർത്തുപൂച്ചയെ തന്നേക്കാൾ കൂടുതൽ പരിപാലിക്കുന്നു എന്നായിരുന്നു ഭാര്യയുടെ പരാതി.
ഐപിസി സെക്ഷൻ 498 എ പ്രകാരമുള്ള കുറ്റം കണ്ടെത്തിയിട്ടില്ലെന്ന് കണ്ടെത്തിയ കോടതി ചൂണ്ടിക്കാണിച്ചു. തുടർന്ന് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഇത്തരം നിസാര കേസുകൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.
ഭർത്താവിനും കുടുംബ ത്തിനും എതിരെയായിരുന്നു യുവതിയുടെ പരാതി. ആരോപണത്തിൻ്റെ കാതൽ ഭർത്താവിൻ്റെ വീട്ടിൽ വളർത്തുപൂച്ചയുമായി ബന്ധപ്പെട്ട വഴക്കാണ്.ഭാര്യ ഇത് ചൂണ്ടിക്കാണിച്ചപ്പോഴെല്ലാം ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മർദിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ആക്ഷേപം.
ഇത്തരത്തിലുള്ള പരാതി നിയമ പ്രക്രിയയുടെ ദുരുപയോഗമാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു. ഐ പി സി 498 എ വകുപ്പ് പ്രകാരം ഒരു കുറ്റകൃത്യം ശിക്ഷാർഹമാകുന്നതിന് ആവശ്യമായ തെളിവുകളൊന്നും കേസിൽ ഇല്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.
അതിനാൽ അടുത്ത വാദം കേൾക്കുന്ന തീയതി വരെ എല്ലാ അന്വേഷണങ്ങൾക്കും ഇടക്കാല സ്റ്റേ ഹൈക്കോടതി ഏർപ്പെടുത്തി.
#Husband #loves #pet #cat #wife #filed #complaint #Karnataka #HighCourt #stayed #investigation