#fire | സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ അടക്കം ഏഴ് പേർ വെന്തു മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

#fire | സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് വയസുകാരൻ അടക്കം ഏഴ് പേർ വെന്തു മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Dec 12, 2024 11:13 PM | By VIPIN P V

ചെന്നൈ : ( www.truevisionnews.com ) തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

മരിച്ച ഏഴു പേരിൽ മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. ആറ് രോഗികള്‍ ലിഫ്റ്റിൽ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വലിയ രീതിയിലാണ് തീ ഉയരുന്നത്.

100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്.

ആശുപത്രിയിലുണ്ടായിരുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.

നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു.

ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഏഴുപേരിൽ മൂന്നു പേര്‍ സ്ത്രീകളാണ്.

അപകടത്തിൽ 20 പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. ആശുപത്രിയിലുള്ള രോഗികളെ പുറത്തേക്ക് മാറ്റി മറ്റു ആശുപത്രികളിലേക്ക് മാറ്റികൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്.

#Massive #fire #private #hospital #Seven #people #including #three #year #old #boy #burnt #death #many #trapped

Next TV

Related Stories
#KarnatakaHighCourt | ഭർത്താവിന് തന്നെക്കാൾ ഇഷ്ട്ടം വളർത്തു പൂച്ചയെ; ഭാര്യ പരാതി നൽകി, അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

Dec 12, 2024 11:20 PM

#KarnatakaHighCourt | ഭർത്താവിന് തന്നെക്കാൾ ഇഷ്ട്ടം വളർത്തു പൂച്ചയെ; ഭാര്യ പരാതി നൽകി, അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ഭർത്താവ് വളർത്തുപൂച്ചയെ തന്നേക്കാൾ കൂടുതൽ പരിപാലിക്കുന്നു എന്നായിരുന്നു ഭാര്യയുടെ...

Read More >>
#SupremeCourt | അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

Dec 12, 2024 09:35 PM

#SupremeCourt | അമ്മയെ കൊലപ്പെടുത്തി അവയവങ്ങൾ പാകം ചെയ്ത് കഴിച്ചു; മകന്റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രിംകോടതി

നരഭോജി സ്വഭാവമുള്ള പ്രതി സുനില്‍ കുച്‌കോരാവിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു നല്‍കുന്നത് സഹ തടവുകാര്‍ക്ക് മാത്രമല്ല ഭാവിയില്‍ സമൂഹത്തിനും...

Read More >>
#Death | മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

Dec 12, 2024 09:18 PM

#Death | മദ്യലഹരിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങി; വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

16 വേലംപാളയം വില്ലേജ് ഓഫിസറായ ജഗന്നാഥൻ (47) ആണ്...

Read More >>
#VandanaDasmurdercase | ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

Dec 12, 2024 09:08 PM

#VandanaDasmurdercase | ഡോ.വന്ദന ദാസിന്റെ കൊലപാതകം; പ്രതിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍

സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചത്....

Read More >>
#theft |  ഇവരൊക്കെ മനുഷ്യർ എന്നു വിളിക്കാമോ?  ബസിടിച്ച് മരിച്ച സ്ത്രീയുടെ സ്വർണ്ണവളകൾ മോഷ്ടിച്ച് യുവാവ്, അന്വേഷണം

Dec 12, 2024 08:05 PM

#theft | ഇവരൊക്കെ മനുഷ്യർ എന്നു വിളിക്കാമോ? ബസിടിച്ച് മരിച്ച സ്ത്രീയുടെ സ്വർണ്ണവളകൾ മോഷ്ടിച്ച് യുവാവ്, അന്വേഷണം

രണ്ട് പേർ ഇയാളെ കവർ ചെയ്ത് നിൽക്കുന്നുണ്ട്. ഇവരുടെ സഹായത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിഗ...

Read More >>
Top Stories