#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം
Dec 12, 2024 10:23 PM | By akhilap

തിരുവനന്തപുരം: (truevisionnews.com) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയു‌ടെ ഭാ​ഗമായി മലയാളസിനിമയിലെ മൺമറഞ്ഞ മഹാപ്രതിഭകൾക്ക് ആദരം.‌

നെയ്യാറ്റിൻകര മുതൽ തിരുവനന്തപുരം വരെ ചലച്ചിത്ര അക്കാദമിയു‌ടെ നേതൃത്വത്തിൽ നടന്ന സ്മൃതിദീപ പ്രയാണം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്.

കെ.ആൻസലൻ എം എൽ എ, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ.രാജ്‌മോഹൻ എന്നിവർ ചേർന്ന് സ്‌മൃതിദീപം തെളിയിച്ചു. തുടർന്ന് ദീപം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു.

മൺമറഞ്ഞ പ്രതിഭകളെ ആദരിക്കാനായി സ്മൃതിദീപ യാത്ര സംഘടിപ്പിക്കുകയെന്ന ആശയം മുന്നോ‌ട്ടുവച്ചത് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണെന്ന് പ്രേംകുമാർ പറഞ്ഞു.

അമ്പതോളം അത്‌ലറ്റുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലൂടെയായിരുന്നു സ്മൃതിദീപത്തിന്റെ യാത്ര.

മലയാളത്തിന്റെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളത്തിന്റെ വഴുതൂരിലുള്ള വസതിയിൽ സ്മൃതിദീപ പ്രയാണത്തെ സ്വീകരിച്ചു. നെയ്യാറ്റിൻകര കോമളത്തിന്റെ കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

തുടർന്ന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മെറിലാൻഡ് സ്റ്റുഡിയോയിലും സ്മൃതിദീപ പ്രയാണം എത്തി.

മെറിലാൻഡ് സ്റ്റുഡിയോ ഉടമയും ആദ്യകാല നിർമാതാവുമായിരുന്ന പി സുബ്രഹ്മണ്യത്തിന്റെ കുടുംബാം​ഗങ്ങൾ പ്രയാണത്തെ സ്വീകരിച്ചു.

തുടർന്ന് മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ നാടായ ചിറയിൻകീഴിൽ പ്രേംനസീർ സ്മാരകത്തിലും സ്‌മൃതിദീപ പ്രയാണമെത്തി. പ്രേംനസീറിന്റെ കുടുംബവും പ്രേംനസീർ സുഹൃദ് സമിതിയും ചേർന്ന് സ്വീകരിച്ചു‍.

വി.ശശി എം എൽ എ പങ്കെടുത്തു. സംസ്ഥാന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ, ജനറൽ കൗൺസിൽ അംഗങ്ങളായ സന്തോഷ് കീഴാറ്റൂർ,എൻ.അരുൺ, ഷൈജു മുണ്ടയ്ക്കൽ,എ.എഫ്.ജോബി,ചലച്ചിത്ര അക്കാദമി ജീവനക്കാർ തുടങ്ങിയവർ യാത്രയെ അനുഗമിച്ചു.

വട്ടിയൂർക്കാവിലെത്തിയ സ്മൃതിദീപ പ്രയാണത്തിന് മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ കുടുംബാം​ഗങ്ങളും പി.കെ.റോസി ഫൗണ്ടേഷൻ അം​ഗങ്ങളും സ്വീകരണമൊരുക്കി. ചടങ്ങിൽ വി.കെ.പ്രശാന്ത് എം എൽ എ പങ്കെടുത്തു.

തുടർന്ന് പാളയത്ത് സത്യൻ സ്മാരകത്തിന് സമീപം ഒരുക്കിയ സ്വീകരണത്തിൽ മഹാനടൻ സത്യന്റെ മക്കളായ സതീഷ് സത്യൻ, ജീവൻ സത്യൻ എന്നിവർ പങ്കെടുത്തു.

127 കിലോമീറ്റർ സഞ്ചരിച്ച് വൈകിട്ട് ആറിന് മാനവീയം വീഥിയിൽ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും കവിയുമായ പി ഭാസ്കരന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രയാണം സമാപിച്ചു.

ആന്റണി രാജു എം എൽ എ സ്മൃതിദീപം ഏറ്റുവാങ്ങി. പ്രതിമക്ക് മുന്നിൽ സ്ഥാപിച്ച ദീപം മേള അവസാനിക്കുന്ന ഡിസംബർ 20 വരെ കെടാവിളക്കായി ജ്വലിക്കും.

മലയാള സിനിമാചരിത്രത്തിലെ എല്ലാ മഹാപ്രതിഭകളെയും അനുസ്മരിക്കുന്നതായിരുന്നു സ്‌മൃതിദീപ പ്രയാണം എന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.

സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഹാരിസ് ഡാനിയൽ, സതീഷ് സത്യൻ ,ജീവൻ സത്യൻ , പ്രമോദ് പയ്യന്നൂർ, വിനോദ് വൈശാഖി,അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

#Smritideepa #Prayanam #memory #great #talents #film #industry #Starting #Neyyatinkara #ending #Thiruvananthapuram

Next TV

Related Stories
#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

Jan 17, 2025 12:22 PM

#Sharonmurdercase | ഗ്രീഷ്മയുടെ ജാതകം, വിഷക്കുപ്പിയുടെ പൊളിച്ച് കളഞ്ഞ ലേബൽ; പൊലീസ് തെളിവുകൾ നിർണായകമായെന്ന് പ്രോസിക്യൂഷൻ

പൊലീസ് ശേഖരിച്ച തെളിവുകൾ കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനായെന്നും പ്രോസിക്യൂഷൻ...

Read More >>
#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

Jan 17, 2025 12:18 PM

#Complaint | തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും, വ്യാജ പീഡനക്കേസ് നൽകുമെന്ന് ഭീഷണി; ഫോറൻസിക് വിഭാഗം മേധാവിക്കെതിരേ വിദ്യാർഥിയുടെ പരാതി

തുടര്‍ന്ന് കോളേജ് തലത്തിലും ഡിഎംഇ തലത്തിലും അന്വേഷണമുണ്ടായി. ഡിഎംഇ മെഡിക്കല്‍ കോളേജിലെത്തി വിദ്യാര്‍ഥികളെയും അധ്യാപികരെയും...

Read More >>
#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

Jan 17, 2025 12:16 PM

#PJayarajan | ഫീനിക്സ് പക്ഷി ഗാനത്തിന് പിന്നാലെ 'ചങ്കിലെ ചെങ്കൊടി' പങ്കുവെച്ച് ജയരാജൻ

കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ പാട്ടാണ് പി ജയരാജൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്....

Read More >>
#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

Jan 17, 2025 12:07 PM

#VeenaGeorge | വിദ്യാര്‍ത്ഥിയെ ന​ഗ്നനാക്കി സഹപാഠികൾ മർദ്ദിച്ച സംഭവം: റിപ്പോർട്ട് തേടി മന്ത്രി വീണാജോർജ്

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെ വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

Jan 17, 2025 12:01 PM

#sharonmurdercase | ആ സ്ത്രീയും ഒരമ്മ അല്ലേ?, പിന്നെന്തിന് വെറുതെ വിട്ടു, അവരെയും ശിക്ഷിക്കണമായിരുന്നു; വിധി കേട്ട് വിങ്ങിപൊട്ടി ഷാരോണിന്‍റ അമ്മ

രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും...

Read More >>
Top Stories