#suicideattampt | ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ

#suicideattampt | ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നം; കാസര്‍ഗോഡ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ
Dec 8, 2024 04:08 PM | By Athira V

കാസർകോട്: ( www.truevisionnews.com) കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്. അതേസമയം, ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. മൻസൂർ ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയാണ്.

വാർഡനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. മൂന്നാം വർഷ നേഴ്സിം​ഗ് വിദ്യാർത്ഥി ചൈതന്യയാണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വാർഡൻ്റെ മാനസിക പീഡനാണ് ഇതിലേക്ക് നയിച്ചതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. പെൺകുട്ടി വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണമുൾപ്പെടെ കൊടുക്കാൻ വാർഡൻ തയ്യാറായില്ല. വയ്യാതിരുന്നിട്ടും മാനസിക പീഡനം തുടർന്നു. ഇത് താങ്ങാൻ വയ്യാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു.

സംഭവം കഴിഞ്ഞ് 24 മണിക്കൂർ ആവുമ്പോഴും ചൈതന്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മാനേജ്മെൻ്റ് വിവരങ്ങൾ അറിയിച്ചിട്ടില്ല. ഫോൺ സംവിധാനം ഇവിടെയില്ല.

വെള്ളിയാഴ്ച്ച വയ്യാതെ ആശുപത്രിയിൽ പോയിരുന്നു. വന്നശേഷം വാർഡൻ വഴക്കുപറഞ്ഞു. ബിപി ഉൾപ്പെടെ കുറയുന്ന അസുഖമുള്ള ചൈതന്യയെ വാർഡൻ മാനസികമായി പീഡിപ്പിക്കുന്നത് തുടരുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.

സുഹൃത്തിന് നീതി ലഭിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. അവളുടെ ആരോ​ഗ്യനില മോശമായി തുടരുകയാണ്. വാർഡനെതിരെ നടപടി വേണമെന്നും സുഹൃത്തുക്കൾ ആവശ്യപ്പെട്ടു.

വാർഡനുമായുള്ള പ്രശ്നമാണ് ആത്മ​ഹത്യാശ്രമത്തിന് പിന്നിലെന്നും കുട്ടിക്ക് പരീക്ഷാ സമ്മർദ്ദമാണെന്ന് പറയുന്നത് തെറ്റാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

#Problem #with #hostel #warden #Kasargod #nursing #student #attempted #suicide #girl #critical #condition

Next TV

Related Stories
#schoolbusfire | കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു

Jan 20, 2025 10:57 AM

#schoolbusfire | കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു

സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ്...

Read More >>
#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

Jan 20, 2025 10:47 AM

#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം...

Read More >>
#accident |  നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Jan 20, 2025 10:22 AM

#accident | നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും...

Read More >>
#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

Jan 20, 2025 10:20 AM

#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

അമിത വേഗതയിൽ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിപ്പിച്ച് ഓടിച്ച്...

Read More >>
#subaidamurder |  സുബൈദ കൊലക്കേസ്;  വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

Jan 20, 2025 10:06 AM

#subaidamurder | സുബൈദ കൊലക്കേസ്; വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
Top Stories

Entertainment News