#heavyrain| ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം

#heavyrain|   ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം
Dec 2, 2024 07:39 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)  ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കാസർകോട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. ജില്ലിയിലെമ്പാടും ഇന്ന് വ്യാപക മഴയാണ് ലഭിച്ചത്.

കനത്തമഴയിൽ നാഷണൽ ഹൈവേയിലെ അവസ്ഥ പുഴ പോലെയായിരുന്നു. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്.

അതിനിടെ കാലാവസ്ഥ വകുപ്പിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കാസറഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നുമാണ്.

ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലർട്ട് തുടരുകയാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

https://www.facebook.com/rajeevan.erikkulam/videos/1518394805494527/?st=1ohVWRkSFtF&ref=embed_video&t=1

അതേസമയം കനത്ത മഴ തുടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

#Heavy #rains #continue #district #National #Highway #flooded #kasargod

Next TV

Related Stories
മീൻ പിടിക്കാനായി പാറക്കുളത്തിൽ വല എറിഞ്ഞു; കണ്ടെടുത്തത് സ്ഫോടക വസ്തു

Apr 20, 2025 09:56 PM

മീൻ പിടിക്കാനായി പാറക്കുളത്തിൽ വല എറിഞ്ഞു; കണ്ടെടുത്തത് സ്ഫോടക വസ്തു

പാറക്കുളത്തിൽ വെള്ളത്തിന് അടിയിൽ നിന്നാണ് ഇവ...

Read More >>
ഇരപിടിക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ കുടുങ്ങി; മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതർക്ക് കൈമാറി

Apr 20, 2025 09:04 PM

ഇരപിടിക്കുന്നതിനിടയിൽ കടയ്ക്കുള്ളിൽ കുടുങ്ങി; മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി വനം വകുപ്പ് അധികൃതർക്ക് കൈമാറി

കോതമംഗലം ബസ് സ്റ്റാന്റിനു സമീപത്തെ കടയിൽ ഇന്ന് രാവിലെയാണ് പാമ്പിനെ...

Read More >>
നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

Apr 20, 2025 09:02 PM

നാദാപുരം ജാതിയേരിയില്‍ വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

പുളിയാവ് സ്വദേശിയായ ചാലിൽ നിധിൻ്റെ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം; പ്രതികള്‍ മദ്യലഹരിയിലെന്ന് പൊലീസ്

Apr 20, 2025 08:52 PM

വിമുക്തഭടന് നേരെ മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം; പ്രതികള്‍ മദ്യലഹരിയിലെന്ന് പൊലീസ്

സജിയുടെ തലയ്ക്ക് പൈപ്പ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു....

Read More >>
മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

Apr 20, 2025 07:46 PM

മര്‍മചികിത്സ കേന്ദ്രത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: നടത്തിപ്പുകാരന്‍ അറസ്റ്റില്‍

യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

Read More >>
വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Apr 20, 2025 07:43 PM

വയനാട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിന്റെ ജീവൻ...

Read More >>
Top Stories