#accidentcase | യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും

#accidentcase | യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ അശ്രദ്ധ, ലൈസൻസ് പോകും
Dec 2, 2024 05:22 PM | By VIPIN P V

കട്ടപ്പന: (www.truevisionnews.com) ഇടുക്കി കട്ടപ്പന സ്റ്റാൻഡിൽ യുവാവിന്‍റെ ദേഹത്തേയ്ക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

കുമളി സ്വദ്ദേശി വിഷ്ണു പതിരാജ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറേമുക്കാലോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്.

വാഴവരയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ വിഷ്ണു കട്ടപ്പനയിൽ നിന്നും തിരികെ പോകാനായി ബസ് കാത്തിരിക്കുകയായിരുന്നു.

ഈ സമയത്താണ് മൂന്നാറിൽ നിന്നുമെത്തി നെടുങ്കണ്ടത്തിനു പോകാൻ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ദിയമോൾ എന്ന ബസ്സ് വിഷ്ണുവിന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്.

വിഷ്ണുവിന്‍റെ നെഞ്ചിനൊപ്പം ബസിന്‍റെ മുൻഭാഗം കയറി. ഇരിപ്പിടം ഉൾപ്പെടെ വിഷ്ണു പുറകിലേയ്ക്ക് ചാഞ്ഞതിനാലാണ് വലിയം അപകടം ഒഴിവായത്.

കാലിന് നിസാര പരിക്കേറ്റ വിഷ്ണുവിനെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചിരുന്നു. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പിന്നാലെ പുറത്തു വന്നിരുന്നു.

ഇരിപ്പിടത്തിനു മുന്നിലുള്ള പടികളുടെ ഉയരക്കുറവും ബസ് എളുപ്പത്തിൽ വരാന്തയിലേക്ക് കയറാൻ കാരണമായിട്ടുണ്ട്.

സംഭവം വാർത്തയായതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബൈസൺവാലി സ്വദേശി സിറിൾ വർഗീസാണ് ബസിന്‍റെ ഡ്രൈവറെന്ന് കണ്ടെത്തുകയും ചെയ്തു.

ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതോടെയാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ എം വി ഡി തുടങ്ങിയത്.

ലൈസൻസ് റദ്ദാക്കുന്നതിനു മുന്നോടിയായി ഡ്രൈവറോട് വ്യാഴാഴ്ച ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിംഗിന് ശേഷമാകും എം വി ഡിയുടെ നടപടിയുണ്ടാകുക.

#incident #bus #ranover #body #youngman #Carelessness #driver #license #go

Next TV

Related Stories
#bodyfound | കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ അപകടം; മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Dec 2, 2024 07:55 PM

#bodyfound | കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ അപകടം; മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഉടൻ തന്നെ കുട്ടികൾ നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ...

Read More >>
#keralapolicetest | കനത്ത മഴ; നാളെ നടത്താനിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ പരീക്ഷ മാറ്റി പിഎസ്‌സി

Dec 2, 2024 07:49 PM

#keralapolicetest | കനത്ത മഴ; നാളെ നടത്താനിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവർ പരീക്ഷ മാറ്റി പിഎസ്‌സി

ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട്...

Read More >>
#heavyrain|   ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം

Dec 2, 2024 07:39 PM

#heavyrain| ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു, നാഷണൽ ഹൈവേ പുഴയായി, വെള്ളപ്പൊക്കം

കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്....

Read More >>
#rahulmamkootathil | ‘പെട്ടിവിവാദം’ ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമം; ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ആരോപണവുമായി വന്നു’ - രാഹുൽ മാങ്കൂട്ടത്തിൽ

Dec 2, 2024 07:35 PM

#rahulmamkootathil | ‘പെട്ടിവിവാദം’ ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമം; ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ആരോപണവുമായി വന്നു’ - രാഹുൽ മാങ്കൂട്ടത്തിൽ

അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു...

Read More >>
#accident | സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Dec 2, 2024 07:34 PM

#accident | സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; ഓട്ടോ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര...

Read More >>
#Suryajithdeath | കണ്ണീരിൽ അക്ഷര മുറ്റം; ഉറ്റവരെ സങ്കട കടലിലാക്കി സൂര്യജിത്ത് വിടവാങ്ങി

Dec 2, 2024 07:33 PM

#Suryajithdeath | കണ്ണീരിൽ അക്ഷര മുറ്റം; ഉറ്റവരെ സങ്കട കടലിലാക്കി സൂര്യജിത്ത് വിടവാങ്ങി

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നിഷ്കളങ്കമായ അവന്റെ കളിചിരികളോർത്ത് വിതുമ്പുകയാണ്...

Read More >>
Top Stories