തിരുവനന്തപുരം: (truevisionnews.com) കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷ മാറ്റി പിഎസ്‌സി.
പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയുമാണ് മാറ്റിയത്.
ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അടുത്ത രണ്ട് ദിവസം കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്.
അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
#heavy #rain #PSC #postponed #police #constable #driver #exam #held #tomorrow