#bodyfound | കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ അപകടം; മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

#bodyfound | കൊയിലാണ്ടി കൊല്ലംചിറയിൽ നീന്തുന്നതിനിടെ അപകടം; മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
Dec 2, 2024 07:55 PM | By VIPIN P V

കൊയിലാണ്ടി (കോഴിക്കോട്): (www.truevisionnews.com) കൊല്ലം ചിറയിൽ നീന്താനിറങ്ങി അപകടത്തിൽപ്പെട്ട കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്. മൂടാടി മലബാർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാർക്കൊപ്പം വിദ്യാർത്ഥി ചിറയിൽ നീന്താൻ എത്തിയത്.

നീന്തുന്നതിനിടെ പെട്ടെന്ന് മുങ്ങിപ്പോയ വിദ്യാർത്ഥിയെ കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നുവെന്നാണ് വിവരം.

ഉടൻ തന്നെ കുട്ടികൾ നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു.

കോഴിക്കോട് നിന്നും ഫയർഫോഴ്‌സിൻ്റെ സ്‌കൂബാ ടീമും സ്ഥലത്ത് തിരച്ചിലിന് എത്തിയിരുന്നു.

#Accident #while #swimming #Koyilandy #Kollamchira #Body #drowned #college #student #found

Next TV

Related Stories
#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

Dec 2, 2024 09:58 PM

#heavyrain | കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്, ക്വാറി പ്രവ‍ർത്തനം നിരോധിച്ചു

ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്...

Read More >>
#MalappuramCollector | ഓഹ് എനിക്ക് മുന്നേ എത്തിയല്ലേ..! അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

Dec 2, 2024 09:55 PM

#MalappuramCollector | ഓഹ് എനിക്ക് മുന്നേ എത്തിയല്ലേ..! അവധി പ്രഖ്യാപിക്കും മുന്നെ അവധി പ്രഖ്യാപിച്ച് വ്യാജൻ; നിയമ നടപടിക്ക് മലപ്പുറം കലക്ടർ

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീന്ഷോട്ട് എഡിറ്റ്‌ ചെയ്തിട്ടാണ് പ്രചരിക്കപ്പെട്ടത്....

Read More >>
#arrest | പാക്കറ്റുകളിലാക്കി വില്പന, കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

Dec 2, 2024 09:21 PM

#arrest | പാക്കറ്റുകളിലാക്കി വില്പന, കട്ടിലിനടിയിൽ നിന്ന് കിട്ടിയത് നാലര കിലോ കഞ്ചാവ്; യുവാവ് പിടിയിൽ

വീടിന്റെ മുകളിലത്തെ നിലയിൽ കട്ടിലിന് അടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്....

Read More >>
Top Stories

News from Regional Network

Entertainment News