#Heavyrain | അതിശക്തമായ മഴയും കാറ്റും, പലയിടത്തും വെള്ളക്കെട്ട്; തൃശ്ശൂരിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

#Heavyrain | അതിശക്തമായ മഴയും കാറ്റും, പലയിടത്തും വെള്ളക്കെട്ട്; തൃശ്ശൂരിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി
Dec 2, 2024 07:08 PM | By VIPIN P V

തൃശ്ശൂർ: (www.truevisionnews.com) തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

#Heavyrain #wind #waterlogging #many #places #Tomorrow #holiday #educational #institutions#Thrissur

Next TV

Related Stories
എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

Jan 23, 2025 09:29 AM

എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ട് പോകും -എം.വി ഗോവിന്ദൻ

വിവാദങ്ങൾക്ക് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങൾ എന്നും ഗോവിന്ദൻ പ്രതിനിധികളോട് പറഞ്ഞു....

Read More >>
ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Jan 23, 2025 08:39 AM

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ച റിഷാദിനൊപ്പമായിരുന്നു സിയാദ് യാത്ര...

Read More >>
ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

Jan 23, 2025 08:29 AM

ചേന്ദമംഗലം കൂട്ടക്കൊല; ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി റിതു

അഞ്ച് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയുണ്ടെന്ന് പ്രതി മൊഴി...

Read More >>
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

Jan 23, 2025 08:20 AM

അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു; പനമരത്ത് വാർഡ് മെമ്പർക്ക് നേരെ ആക്രമണം

ബെന്നി വോട്ട് ചെയ്തതോടെയാണ് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന്...

Read More >>
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

Jan 23, 2025 08:00 AM

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍, പ്രതിഭാഗത്തിന്റെ വാദം ഇന്ന്

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് വിലയിരുത്തല്‍....

Read More >>
ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

Jan 23, 2025 07:47 AM

ക്ഷേത്രക്കുളത്തിൽ ഭർത്താവിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവതിയെ കാണാതായി; തെരച്ചിൽ ഊർജിതം

നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല....

Read More >>
Top Stories