#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ട് പേർ പിടിയിൽ

#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ട് പേർ പിടിയിൽ
Dec 2, 2024 01:49 PM | By VIPIN P V

കൊച്ചി: (www.truevisionnews.com) കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് അനധികൃതമായി കടത്തിയ പക്ഷികളുമായി രണ്ടു പേർ പിടിയിലായി.

തായ്ലന്‍ഡിൽ നിന്ന് കടത്തി കൊണ്ടു വന്ന പക്ഷികളെ കസ്റ്റംസ് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ഞായറാഴ്ച രാത്രി കൊച്ചിയിൽ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളുടെ പക്കൽ നിന്നാണ് അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ പിടികൂടിയത്.

വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു.

തുടര്‍ന്നാണ് വേഴാമ്പൽ ഉള്‍പ്പെടെ അപൂര്‍വയിനത്തിൽ പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തു വരുകയാണ്.

പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാരുടെയും പക്ഷി വിദഗ്ധരുടെയും ഏല്‍പിച്ചു.

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.

#behavior #suspicious #During #inspection #two #youths #caught #illegally #smuggledbirds

Next TV

Related Stories
#TrolleyBagControversy | നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

Dec 2, 2024 04:58 PM

#TrolleyBagControversy | നീല ട്രോളി ബാഗ് വിവാദം;പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്

അതേസമയം പാലക്കാട്ടെ പാതിരാ പരിശോധനയിൽ ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, ബിന്ദു കൃഷ്ണ എന്നിവർ പൊലീസിൽ പരാതി...

Read More >>
#suicideattempt |  ഫൈനാൻസ് കമ്പനി ജീവനക്കാർ വീട്ടിൽകയറി ഭീഷണിപ്പെടുത്തി,  വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; പാനൂർ പൊലീസ് കേസെടുത്തു

Dec 2, 2024 04:37 PM

#suicideattempt | ഫൈനാൻസ് കമ്പനി ജീവനക്കാർ വീട്ടിൽകയറി ഭീഷണിപ്പെടുത്തി, വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു; പാനൂർ പൊലീസ് കേസെടുത്തു

ചമ്പാട് മാക്കുനി സ്വദേശിനിയുടെ ഭർത്താവ് റിജുൻലാൽ ആണ് പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി...

Read More >>
#youthcongress | ‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Dec 2, 2024 04:19 PM

#youthcongress | ‘ദൈവം ആയുസ് നീട്ടി തന്നിട്ടുണ്ടെങ്കില്‍ വിടത്തില്ല’; പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് ശനിയാഴ്ച കലക്ടറേറ്റ് മാർച്ച്...

Read More >>
#lottery  | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 2, 2024 04:09 PM

#lottery | വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്....

Read More >>
#burndeath | കടം വാങ്ങിയ പണം തിരികെ നൽകിയില്ല, കൊല്ലത്ത് സുഹൃത്തുക്കൾ തീകൊളുത്തിയ യുവാവ് മരിച്ചു

Dec 2, 2024 03:38 PM

#burndeath | കടം വാങ്ങിയ പണം തിരികെ നൽകിയില്ല, കൊല്ലത്ത് സുഹൃത്തുക്കൾ തീകൊളുത്തിയ യുവാവ് മരിച്ചു

പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

Read More >>
#pantheerankavu | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെ പൂട്ടാന്‍ കരുതലോടെ പോലീസ്; കുറ്റപത്രം ഉടന്‍ സമർപ്പിക്കും

Dec 2, 2024 03:34 PM

#pantheerankavu | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിനെ പൂട്ടാന്‍ കരുതലോടെ പോലീസ്; കുറ്റപത്രം ഉടന്‍ സമർപ്പിക്കും

കോടതിയുടെ അനുമതിയോടെ ഒരുമിച്ച് ജീവിക്കുന്നതിനിടെയാണ് വീണ്ടും രാഹുൽ മർദ്ദിച്ചതായി പെൺകുട്ടി പരാതി...

Read More >>
Top Stories