#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു

#foodpoisoning | കുടിച്ചത് സ്കൂളിലെ പാൽ, പിന്നാലെ ഛർദ്ദി; ഭക്ഷ്യവിഷബാധയേറ്റ് 30ഓളം കുട്ടികൾ ചികിത്സയിൽ, ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു
Nov 22, 2024 10:08 AM | By Athira V

കാസർഗോഡ് : ( www.truevisionnews.com) നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം. സ്കൂളിലെ പാൽ വിതരണം നിർത്തി വച്ചു.

ആശുപത്രിയിൽ ചികിത്സയിൽ ഉള്ള വിദ്യാർത്ഥികളിൽ ആരുടെയും നില ഗുരുതരമല്ല. 30 കുട്ടികളാണ് ചികിത്സ തേടിയത്. ഭക്ഷ്യ വിഷബാധ ഉണ്ടായത് സ്കൂളിൽ നിന്ന് നൽകിയ പാലിൽ നിന്നെന്ന് സംശയം.

പാലിന് രുചി വ്യത്യാസം ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് 3.15 നാണ് പാൽ വിതരണം നടത്തിയത്.

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളിൽ പലരും സ്കൂളിൽ വച്ചുതന്നെ പാൽ കുടിച്ചിരുന്നു. ചില വിദ്യാർഥികൾ പാൽ വീട്ടിലേക്ക് കൊണ്ടുപോയി.

വൈകുന്നേരം ആയപ്പോഴാണ് കുട്ടികളിൽ പലർക്കും ഛർദ്ദി രൂക്ഷമായത്. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

#healthdepartment #started #investigation #kasargod #school #foodpoisoning

Next TV

Related Stories
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories