കോഴിക്കോട് : ( www.truevisionnews.com) റവന്യു ജില്ലാ കലോത്സവത്തിന്റെ ട്രാൻസ്‌പോർട്ട് കമിറ്റിയുടെ നേതൃത്വത്തിലുള്ള കലോത്സവ വണ്ടികളുടെ യാത്രയുടെ ഫ്ലാഗ് ഓഫ് കോഴിക്കോട് സിറ്റി മേയർ ഡോ ബീന ഫിലിപ്പ് നിർവഹിച്ചു.
കലോത്സവത്തിലെ വിവിധ വേദികളിൽ നിന്നും ഗവണ്മെന്റ് മോഡൽ സ്കൂളിലെ ഭക്ഷണ ശാലയിലേക്കും, ഭക്ഷണ ശാലയിൽ നിന്ന് വിവിധ വേദിയിലേക്കുള്ള സൗജന്യ യാത്ര സൗകര്യവും അതോടൊപ്പം കോഴിക്കോട് സിറ്റിയിലെ സംയുക്ത ഓട്ടോ യൂണിയൻറെ നേതൃത്വത്തിലുള്ള മിതമായ നിരക്കിലുള്ള യാത്ര സൗകര്യവുമാണ് ട്രാൻസ്‌പോർട്ട് കമിറ്റിയുടെ നേതൃത്വത്തിൽ സജീകരിക്കുന്നത്.
കൂടാതെ വിവിധ വേദികൾക്കരികിൽ പാർക്കിംഗ് സൗകര്യവും തയ്യാറാക്കിയിട്ടുണ്ട് ട്രാൻസ്‌പോർട്ട് കമ്മിറ്റി ഓർഗനൈസിങ് ചെയർമാൻ ആർ കെ ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാൻസ്‌പോർട്ട് കൺവീനർ അഷ്‌റഫ് ചാലിയം സ്വാഗതം പറഞ്ഞു.
കോഴിക്കോട് ആർ ഡി ഡി എം സന്തോഷ് കുമാർ മുഖ്യഥിതി ആയി ട്രാഫിക് എസ് ഐ മനോജ് ബാബു,ട്രാൻസ്‌പോർട്ട് കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ ജലീൽ പാണക്കാട്, ഷമീം അഹമ്മദ്, വി ഫൈസൽ, അബ്ദുൽ റസാഖ്, രായിൻകുട്ടി പെരിഞ്ചിക്കൽ, സെയ്ദ് അജ്മൽ, ആഷിഖ് കെ, അമീൻ, സംയുക്ത ഓട്ടോ യൂണിയൻ നേതാക്കൾ വിവിധ സബ് കമിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
#get #ready #Kalotsavam #carts #started #running