കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയിൽ രുചിയുടെ വൈവിധ്യങ്ങൾ തീർത്ത് റസ്‌ലയും സംഘവും.
മലബാർ ക്രിസ്റ്റ്യൻ കോളേജ് പിടിഎ അംഗങ്ങളായ ഉമ്മമാർ ചേർന്നൊരുക്കിയ നാലു മണി പലഹാരങ്ങളും, ബിരിയാണിയും, കട്ട്ഫ്രൂട്ടുമെല്ലാമായി കലോത്സവ നഗരിയിലെ പവലിയൻ കലാസ്വാദകരെ ആകർഷിക്കുകയാണ്.
മൂന്ന് കുടുംബങ്ങളിലെ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ വായിൽ വെള്ളമൂറുന്ന ബിരിയാണി കലോത്സവ നഗരിയിലെ ഇഷ്ട വിഭവമായി മാറിക്കഴിഞ്ഞു.
മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും കലയെ ആസ്വദിക്കാൻ എത്തിയവർക്കും നല്ല ഭക്ഷണം വിളമ്പുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭക്ഷണ സ്റ്റാൾ ഇവർ ഇവിടെ ഒരുക്കിയിരിക്കുന്നത്.
നാല് മണി പലഹാരങ്ങളായ സമൂസ, പരിപ്പ് കേക്ക്, ചട്ടിപ്പത്തിരി, ഉന്നക്കായ, കട്ട്ലെറ്റ്,കാടമുട്ട എന്നിവയും ഉപ്പിലിട്ട നെല്ലിക്കയും ക്യാരറ്റും കക്കിരിക്കുമെല്ലാം തന്നെ കലോത്സവ നഗരിയിൽ പ്രിയമേറുകയാണ്.
അംഗങ്ങളായ റസ്‌ല,ഫർസാന, നൗവീന,മുബഷിറ, നഷ്‌വ, അർജാസ്,ഇൻഷാ, നൗഷാദ്, ജലീസ്, ഫാദിൽ, ലത്തീഫ്, റിഹാൻ,റിഹ,റിച്ചു, ലത്തീഫ് എന്നിവരുൾപ്പെടുന്നതാണ് രുചിയൂറും പവലിയനിലെ അംഗങ്ങൾ.
#Ruchiyurum #Pavilion #Kalolsava #popular #Kalolsava #city #biryani #prepared #PTA #members