കോഴിക്കോട്: ( www.truevisionnews.com) എംജെഎച്ച്എസ്എസ് എളേറ്റിൽ വട്ടോളി സ്കൂളിന് അഭിമാനമായി രണ്ടു താരങ്ങൾ.
കള്ളനും പോലീസും എന്ന വിഷയത്തിൽ കാർട്ടൂണിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് നജാധും പാഠകത്തിൽ ഒന്നാംസ്ഥാനം നേടിയ അമൻ ഹാദിയും. രണ്ടു പേരും പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ്.
കലാ അധ്യാപകനായ ഇൻസാഫ് അബ്‌ദുൾ ഹമീദിന്റെ ശിക്ഷണത്തിലാണ് നജാദ് കാർട്ടൂൺ പഠിച്ചത്.
കഴിഞ്ഞ വർഷം വരെ മലയാളം പദ്യം ചൊല്ലലിലാണ് നജാദ് പങ്കെടുത്തിട്ടുള്ളത്. ഈ വർഷം കാർട്ടൂൺ മത്സരത്തിൽ പങ്കെടുക്കാൻ കലാ അദ്ധ്യാപകൻ ആണ് നിർബന്ധിച്ചത്.
കാർട്ടൂണിനു പുറമെ തബല, ഗസൽ പണിയ നൃത്തത്തിലും ഈ വർഷം നജാദ് പങ്കെടുക്കുന്നുണ്ട്.
സാധാരണയായി മുസ്‌ലിം വിഭാഗക്കാർ പങ്കെടുക്കാത്ത മത്സരമാണ് പാഠകം. ആ വിഭാഗത്തിലാണ് അമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്ന പ്രേത്യേകതയുണ്ട്.
പാഠകത്തിൽ മാത്രമല്ല അമൻ ഹാദി ഹിന്ദി ഉപന്യാസ രചനയ്ക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ കലോത്സവത്തിലും അമൻ പങ്കെടുത്ത് വിജയം നേടിയിരുന്നു.
സാധാരണയായി മുസ്‌ലിം വിഭാഗക്കാർ പങ്കെടുക്കാത്ത മൽസരത്തിലാണ് അമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്നാ പ്രേത്യേകതയുണ്ട്.
#Najad #Aman #made #Vatoli #School #proud #MJHSS #Elite #vattoli