കോഴിക്കോട്: ( www.truevisionnews.com) ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം ലളിതഗാനമത്സരത്തിൽ തിളക്കമാർന്ന വിജയവുമായി സാരംഗ് രാജീവൻ.
മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സാരംഗ്.
കഴിഞ്ഞ കൊല്ലം പങ്കെടുത്ത ഏഴിനങ്ങളിൽ മൂന്നിനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡും നാല് ഇനങ്ങളിൽ എ ഗ്രേഡും സ്വന്തമാക്കിയാണ് സാരംഗ് കലോത്സവ നഗരിയിൽ കലാപ്രേമികളുടെ ഇഷ്ട താരമായി മാറിയത്.
ലളിതഗാനം കൂടാതെ സംസ്‌കൃത ഗാനലാപനം,സംസ്‌കൃതം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, സംഘ ഗാനം എന്നിവയും ഇക്കൊല്ലം സാരംഗിന് മത്സര ഇനത്തിൽ ഉണ്ട്.
വടകര സ്വദേശി രാജീവന്റെയും ഷെറീനയുടെയും മകനാണ് ഈ കൊച്ച് കലാകാരൻ.
മാപ്പിളപ്പാട്ടിലൂടെ നവമാധ്യമത്തിൽ തരംഗം തീർത്ത സാരംഗ് മത്സര വേദിയിൽ എത്തിയപ്പോൾ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് വരവേറ്റത്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന സാരംഗ് രണ്ടാം ക്ലാസ്സ് മുതൽ സംഗീത രംഗത്തുണ്ട്. ഗായകനായ അച്ഛൻ രാജീവാണ് ആദ്യ ഗുരു.
#Sarang #Rajeevan #Memunda #HSS #shine #again #District #Kalotsava #stage