പാലക്കാട്: (truevisionnews.com) കോണ്‍ഗ്രസിന് സംഘര്‍ഷം ആവശ്യമില്ലെന്നും പോള്‍ ചെയ്ത വോട്ടുകള്‍ എണ്ണിത്തന്നാല്‍ മതിയെന്ന് ഷാഫി പറമ്പില്‍ .
വോട്ടെടുപ്പ് നടക്കുന്നതിനിടെ പാലക്കാട് വെണ്ണക്കരയിലെ 48-ാം വാര്‍ഡില്‍ നടക്കുന്ന ബിജെപി സിപിഐഎം പ്രതിഷേധത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
ബിജെപി പ്രകടിപ്പിക്കുന്നത് അവരുടെ അസ്വസ്ഥത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ അധ്യക്ഷന്‍ ഹരിദാസനെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.
ഷാഫി പറമ്പിലിന്റെ വാക്കുകൾ
ബൂത്തില്‍ പരിശോധിക്കും തിരിച്ചുവരും എന്നല്ലാതെ മറ്റെന്താണ്. ഇതൊക്കെ എപ്പോഴും നടക്കുന്നതല്ലേ. ഇത് ബിജെപിയുടെ അസ്വസ്ഥതയാണ്.
രാഹുല്‍ റോബോട്ട് ഒന്നും അല്ലല്ലോ. അവിടെ ചെന്ന് പ്രചാരണം നടത്തുകയല്ലല്ലോ. ആള്‍ക്കാരെ കണ്ടാല്‍ കൈകാണിക്കും ചിരിക്കും. അത് സ്വാഭാവികമല്ലേ?. അവിടത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയയാന്‍ കാത്തിരിക്കുന്നത് ഭൂരിഭാഗവും കോണ്‍ഗ്രസിന്റെ ആളുകളാണ്.
അതുകൊണ്ട് ബിജെപിക്ക് തോന്നുണ്ടാകും അവര്‍ സമാധാനത്തില്‍ വോട്ട് ചെയ്യണ്ട എന്ന്. അല്ലാതെ ഏത് ബൂത്തിലാണ് സ്ഥാനാര്‍ത്ഥി പോകാത്തത്.
ബിജെപിയുടെ അസ്വസ്ഥതയുടെ കാരണം യുഡിഎഫിന്റെ ആളുകളാണെന്ന് അവര്‍ക്ക് വിവരം കിട്ടിക്കാണും. ഞങ്ങള്‍ക്ക് സംഘര്‍ഷം ഒന്നും ആവശ്യമില്ല. ആ പോള്‍ ചെയ്ത വോട്ട് ഒന്ന് എണ്ണിത്തന്നാല്‍ മതി.
കോണ്‍ഗ്രസ് നേതൃത്വം തടയാന്‍ വന്നതല്ല. ബിജെപി ജില്ലാ അധ്യക്ഷന്‍ നിയമവിരുദ്ധമായി വോട്ട് ചെയ്യുന്നത് നിയമപരമായി ഞങ്ങള്‍ എതിര്‍ക്കും.
മനസമാധാനപരമായ തിരഞ്ഞെടുപ്പാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. രാഹുലിനെ തടയാന്‍ ആര്‍ക്കാണ് അധികാരം. തിരഞ്ഞെടുപ്പ് ചട്ടം പ്രകാരം സ്ഥാനാര്‍ത്ഥിക്കും അദ്ദേഹത്തിനൊപ്പമുള്ള ചീഫ് ഇലക്ഷന്‍ ഏജന്റിനും ബൂത്തില്‍ പോകാം.
വോട്ട് ചോദിക്കരുത് എന്ന് മാത്രമേയുള്ളൂ. നിയമപരമായി പോയതിനെ ആണ് അവിടെ എതിര്‍ക്കുന്നത്. പരാജയഭീതി പൂണ്ട സിപിഐഎമ്മും ബിജെപിയും അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്.
ബിജെപി അധ്യക്ഷന് വോട്ട് ചെയ്യാന്‍ അധികാരമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഇരട്ട വോട്ടുണ്ടെന്ന് ഞങ്ങള്‍ നേരത്തെ പരാതി നല്‍കിയതാണ്. അത് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. രണ്ട് ഐഡി കാര്‍ഡ് കൈവശം വെക്കുന്നത് തെറ്റാണ്, നിയമവിരുദ്ധമാണ്.
#ShafiParambil #said #Congress #does #not #need #conflict #enough #count #votes #polled.