#SandeepWarrier | എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം, പരസ്യത്തിന് പണം കൊടുത്തത് ബിജെപി - സന്ദീപ് വാര്യര്‍

#SandeepWarrier | എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനം, പരസ്യത്തിന് പണം കൊടുത്തത് ബിജെപി - സന്ദീപ് വാര്യര്‍
Nov 19, 2024 01:45 PM | By VIPIN P V

പാലക്കാട്: (truevisionnews.com) സിറാജ്, സുപ്രഭാതം പത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്ന് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് പരസ്യം. വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും. വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ ആണ് പരസ്യത്തില്‍ പങ്കുവെച്ചിട്ടുള്ളത്.

എം സ്വരാജ് ഇട്ട പരിഹാസ പോസ്റ്റ് പോലും തന്റെ മേല്‍ കെട്ടിവെച്ചു. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ വിരുദ്ധ പരാമര്‍ശം തിരിച്ചടിക്കും എന്ന് സിപിഐഎമ്മിന് ഭയമുണ്ട്. ഇതുകൊണ്ടാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

'വിഷം വമിപ്പിക്കുന്ന സ്ഥലത്ത് നിന്നും സ്‌നേഹത്തിന്റെ കടയിലേക്കാണ് ഞാന്‍ വന്നത്. പഴയ കാര്യങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടതില്ല. എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ്.

പിന്നെന്തിനാണ് ഇപ്പോള്‍ എന്നെ മോശക്കാരന്‍ ആക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ശോഭ കെടുത്താനാണ് ശ്രമം നടക്കുന്നത്. ഇത് വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ആകും.

പാര്‍ട്ടിയുമായി ആലോചിച്ച് നിയമ നടപടികള്‍ സ്വീകരിക്കും. എന്നെ വര്‍ഗീയവാദി എന്ന് മുദ്രകുത്തുന്നവര്‍ക്ക് ഖലീഫ ഉമറിന്റെ ചരിത്രം അറിയില്ല. ഇതിലും വലിയ ആക്ഷേപം നേരിട്ട ആളാണ് പ്രവാചകന്‍', സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ ഉയര്‍ത്തി കാട്ടിയാണ് സിറാജിലും സുപ്രഭാത്തിലും എല്‍ഡിഎഫ് പരസ്യം നല്‍കിയത്.

അതേസമയം ദേശാഭിമാനിയില്‍ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്. സരിന്‍ തരംഗം എന്ന വലിയ തലക്കെട്ട് പരസ്യത്തില്‍ കാണാം. എന്നാല്‍ പരസ്യത്തില്‍ കൂടുതലായും പരാമര്‍ശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

#LDF #similar #Vadakara #Kafirscreenshot #add #paid #by #BJP #SandeepWarrier

Next TV

Related Stories
#death | പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

Jan 7, 2025 10:53 PM

#death | പാനൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടിയ നാലാം ക്ലാസുകാരന്‍ കിണറ്റില്‍വീണ് മരിച്ചു

മൂടാനിരുന്ന കിണറായതിനാല്‍ ആള്‍മറയുണ്ടായിരുന്നില്ല. പേടിച്ചോടുന്നതിനിടെ കുട്ടി ഈ കിണറ്റിൽ വീഴുകയായിരുന്നെന്നാണ്...

Read More >>
#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

Jan 7, 2025 07:49 PM

#MvGovindan | പെരിയ ഇരട്ട കൊലക്കേസ്; സിബിഐ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി,സിപിഐഎമ്മിന് പങ്കില്ലെന്ന് ആവർത്തിച്ച് എം വി ഗോവിന്ദൻ

സിബിഐ ആണ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കിയതെന്നും രാഷ്ട്രീയ നീക്കത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എം വി ഗോവിന്ദൻ...

Read More >>
#accident |   നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 04:38 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

അമിത വേഗതയിലെത്തിയ ബസ് പെട്ടി ഓട്ടോറിക്ഷയിൽ...

Read More >>
 #hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jan 7, 2025 03:35 PM

#hanging | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

Read More >>
#PVAnwar  | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

Jan 7, 2025 02:19 PM

#PVAnwar | 'തനിക്ക് പിന്തുണ നല്‍കിയതിന് നന്ദി പറയാന്‍ വേണ്ടിയാണ് വന്നത്', സാദിഖലി തങ്ങളെ കാണാൻ പാണക്കാട്ടെത്തി പി.വി അൻവർ

യുഡിഎഫിലേക്കുള്ള നീക്കങ്ങൾ സജീവമാക്കുന്നതിന് പിന്നാലെയാണ് പി.വി അൻവർ...

Read More >>
#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

Jan 7, 2025 01:37 PM

#KodiSuni | കൊടി സുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി

കൊടി സുനി പ്രതിയായ ഇരട്ടക്കൊലപാതകത്തിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിലാണ് ജില്ലയില്‍ പ്രവേശിക്കാന്‍...

Read More >>
Top Stories