#bodyfound | ദേശീയപാതയിൽ സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

#bodyfound | ദേശീയപാതയിൽ സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Nov 16, 2024 09:09 PM | By VIPIN P V

(truevisionnews.com) ഉത്തർപ്രദേശ് ഹാപൂരിലെ ഡൽഹി-ലഖ്നോ ദേശീയപാതയ്ക്ക് സമീപം സർവീസ് റോഡിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

യാത്രക്കാരാണ് ഉപേക്ഷിച്ച നിലയിലുള്ള സ്യൂട്ട്‌കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്. 25നും 30നും ഇടയില്‍ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളും അടികൊണ്ട് ചതഞ്ഞ പാടുകളും ഉണ്ട്.

സ്യൂട്ട്‌കേസില്‍ മൃതദേഹം കൂടാതെ വസ്ത്രങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

വെട്ടുകൊണ്ട് മുറിവേറ്റ പാടുകളോടെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു സ്യൂട്ട്‌കേസിലെ മൃതദേഹം.

ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന തുടങ്ങിയിട്ടുണ്ട്. സ്യൂട്ട്‌കേസില്‍ മൃതദേഹം കൂടാതെ വസ്ത്രങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ആളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല.

#woman #bodyfound #abandoned #suitcase #national #highway

Next TV

Related Stories
#RahulGandhi | നരേന്ദ്ര മോദിക്ക് ജോ ബൈഡനെപ്പോലെ ഓർമ നശിച്ചു തുടങ്ങി; പരിഹസിച്ച് രാഹുൽ ഗാന്ധി

Nov 16, 2024 07:54 PM

#RahulGandhi | നരേന്ദ്ര മോദിക്ക് ജോ ബൈഡനെപ്പോലെ ഓർമ നശിച്ചു തുടങ്ങി; പരിഹസിച്ച് രാഹുൽ ഗാന്ധി

ജനങ്ങള്‍ രോഷാകുലരാകുന്നുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം, ഞാന്‍ ഭരണഘടനയെ ആക്രമിക്കുകയാണെന്നാണ് ഇപ്പോള്‍...

Read More >>
#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ  വാഹനങ്ങൾ കൂട്ടിയിടിച്ചു,  നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

Nov 16, 2024 12:57 PM

#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക്...

Read More >>
#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

Nov 16, 2024 12:47 PM

#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

ചില കുട്ടികളെ തനിക്ക് രക്ഷിക്കാൻ സാധിച്ചു. മറ്റ് ആളുകളുടെ സഹായത്തോടെ ചിലരെ പുറത്തെക്കാനും സാധിച്ചുവെന്നും അദ്ദേഹം...

Read More >>
#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

Nov 16, 2024 11:46 AM

#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

പത്തു ദിവസം മാത്രം പ്രായമുള്ള കുല്‍ദീപിന്റെ മകന്‍ പതിവു ചെക്കപ്പിനായി ആശുപത്രിയില്‍...

Read More >>
#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

Nov 16, 2024 11:14 AM

#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറിൽ ദീപ...

Read More >>
#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Nov 16, 2024 10:33 AM

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച്...

Read More >>
Top Stories