തിരുവനന്തപുരം: (truevisionnews.com) ക്രിക്കറ്റ് കളിക്കുന്നതിനിടെ അന്പതുകാരന് കുഴഞ്ഞുവീണു മരിച്ചു.
ആനയറ അരശുംമൂട് ബിന്ദു ഭവനില്‍ ആര്. ലക്ഷ്മണ കുമാര്‍ ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാഴമുട്ടത്തുളള സ്വകാര്യ ടര്‍ഫിലാണ് സംഭവം.
ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്ക്കറ്റും നല്കി.
ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല എന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു.
മൃതദേഹം മോര്‍ച്ചറിയില്‍. തിരുവല്ലം പോലീസ് കേസെടുത്തു. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.
#Autodriver #collapsed #died #while #playing #cricket