#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ
Nov 16, 2024 11:14 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com) സർക്കാർ സഹായം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച്, അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി.

കണ്ണകി നഗർ സ്വദേശിനി നിഷാന്തിയുടെ 44 ദിവസം പ്രായമായ കുട്ടിയെ തട്ടിയെടുത്ത തിരുവേർക്കാട് സ്വദേശി ദീപയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി.

സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറിൽ ദീപ എത്തിയത്. ഭക്ഷണം കഴിക്കാൻ റസ്റ്ററന്റിൽ കയറിയപ്പോൾ നിഷാന്തി കുഞ്ഞിനെ ദീപയെ ഏൽപിച്ച് കൈ കഴുകാൻ പോയി.

തിരികെ എത്തിയപ്പോഴേക്കും കു‍ട്ടിയുമായി ദീപ സ്ഥലംവിട്ടിരുന്നു. പിന്നീട്, കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ദീപ വേലപ്പൻചാവടിയിലെ ആശുപത്രിയിലെത്തി.

ആശുപത്രി ജീവനക്കാർ കുഞ്ഞിന്റെ വിവരങ്ങൾ തിരക്കിയതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

വയറിൽ തുണി കെട്ടിവച്ച്, ഗർഭിണിയാണെന്ന് അഭിനയിച്ച് ഭർത്താവിനെ കബളിപ്പിച്ച് വന്നിരുന്ന ദീപ, നവജാതശിശുക്കളുടെ വിവരങ്ങൾ തേടി പല വീടുകളിലും കയറിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.





#newborn #baby #kidnapped #from #mother #found.

Next TV

Related Stories
#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ  വാഹനങ്ങൾ കൂട്ടിയിടിച്ചു,  നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

Nov 16, 2024 12:57 PM

#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക്...

Read More >>
#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

Nov 16, 2024 12:47 PM

#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

ചില കുട്ടികളെ തനിക്ക് രക്ഷിക്കാൻ സാധിച്ചു. മറ്റ് ആളുകളുടെ സഹായത്തോടെ ചിലരെ പുറത്തെക്കാനും സാധിച്ചുവെന്നും അദ്ദേഹം...

Read More >>
#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

Nov 16, 2024 11:46 AM

#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

പത്തു ദിവസം മാത്രം പ്രായമുള്ള കുല്‍ദീപിന്റെ മകന്‍ പതിവു ചെക്കപ്പിനായി ആശുപത്രിയില്‍...

Read More >>
#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

Nov 16, 2024 10:33 AM

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച്...

Read More >>
#HighCourt  | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

Nov 16, 2024 10:33 AM

#HighCourt | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്...

Read More >>
#clash |  മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ  കൂട്ടത്തല്ല്

Nov 16, 2024 10:28 AM

#clash | മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ കൂട്ടത്തല്ല്

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ്...

Read More >>
Top Stories