#Almaty | സഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ ഒരിടം; ട്രെൻഡിങ് ട്രാവൽ സ്പോട്ടിലേക്കൊരു യാത്ര

#Almaty | സഞ്ചാരികളുടെ ഹൃദയം കീഴടക്കാൻ  ഒരിടം; ട്രെൻഡിങ് ട്രാവൽ സ്പോട്ടിലേക്കൊരു യാത്ര
Nov 16, 2024 10:06 PM | By Jain Rosviya

(truevisionnews.com) മനോഹരമായ വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകൾ തേടിയിറങ്ങുന്നവരുടെ ഹൃദയം കീഴടക്കുന്ന ഒരിടമുണ്ട്. ഒളിപ്പിച്ചു വച്ച സൗന്ദര്യം മുഴുവൻ തന്നിലേക്കെത്തുന്നവർക്കു സമ്മാനിക്കുന്ന അൽമാട്ടി.

ഒരുകാലത്തു കസഖ്സ്ഥാന്റെ തലസ്ഥാനമായിരുന്ന ആ നഗരത്തിലേക്ക് ഇന്നിപ്പോൾ യാത്രാപ്രിയരുടെ ഒഴുക്കാണ്. ഐസ് സ്‌കേറ്റിങ് പോലുള്ള വിനോദങ്ങളും നിർമാണവൈദഗ്ധ്യത്താൽ വിസ്മയിപ്പിക്കുന്ന ദേവാലയങ്ങളും ആധുനിക ഷോപ്പിങ് കോംപ്ലക്സുകളും എന്നുവേണ്ട എല്ലാത്തരം അതിഥികളെയും ഈ നഗരം തൃപ്തിപ്പെടുത്തും.

ഓരോ ഋതുവിലും ഓരോ മുഖവുമായാണ് അൽമാട്ടി സന്ദർശകരെ സ്വീകരിക്കുക. ഋതുക്കൾക്കു അനുസരിച്ചു വിനോദങ്ങളും കാഴ്ചകളും ആസ്വദിക്കുകയും ചെയ്യാം.

കസഖ്സ്ഥാന്റെ സാംസ്‌കാരിക, സാമ്പത്തിക തലസ്ഥാനമാണ് അൽമാട്ടി. ഈ നഗരത്തിലെത്തിയാൽ മറക്കാതെ സന്ദർശിക്കേണ്ടയിടമാണ് മെഡ്യൂ സ്കേറ്റിങ് റിങ്കും ഷിംബുലക് സ്കീ റിസോർട്ടും.

മെഡ്യൂ താഴ്​വരയിലാണിത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഔട്ഡോർ സ്‌കേറ്റിങ് റിങ്കുകളിൽ ഒന്നാണിത്.

മെഡ്യൂവിലെ ഷിംബുലക് സ്കീ റിസോർട്ട് സ്കീയിങ്, സ്നോ ബോർഡിങ് എന്നിവയ്ക്ക് ഏറ്റവുമുചിതമായൊരിടമാണ്. അന്നേരങ്ങളിൽ ഇതിനു സമീപം സ്ഥിതി ചെയ്യുന്ന മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകളുടെ കാഴ്ചയും ഏതൊരു സന്ദർശകന്റെയും ഹൃദയം കവരും.

അൽമാട്ടി എന്ന നഗരത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കണമെങ്കിൽ കോക് ടോബ് എന്ന മലമുകളിലെത്തിയാൽ മതി. ഉയരങ്ങളിൽ നിന്ന് കൊണ്ട് ആ നഗരത്തിന്റെ മോഹിപ്പിക്കുന്ന കാഴ്ചകൾ കാണാം.

കേബിൾ കാറിലാണ് മുകളിലേക്കുള്ള യാത്ര. അവിടെയെത്തിയാൽ അമ്യൂസ്‌മെന്റ് പാർക്ക്, സുവനീർ ഷോപ്പുകൾ, റസ്റ്ററന്റുകൾ, ടിവി ടവർ എന്നിങ്ങനെ അതിഥികളെ കാത്ത് നിരവധി കാഴ്ചകളുണ്ട്.

ട്രാൻസ്-ഇലി അലതൗ പർവ്വതനിരകൾക്കു സമീപമാണ് ബിഗ് അൽമാട്ടി തടാകം സ്ഥിതി ചെയ്യുന്നത്. നഗരത്തിരക്കുകളിൽ നിന്നും വളരെ കുറച്ചു ദൂരം മാത്രമേ ഈ തടാകക്കരയിലേക്കുള്ളൂ.

 ഹൈക്കിങ് ചെയ്യാൻ താൽപര്യമുള്ളവർക്ക് മലമുകളിലേക്ക് കയറാം. പച്ചയും നീലയും ഒരുമിച്ചു ചേരുമ്പോൾ കണ്ണുകൾക്ക് മുമ്പിൽ വിരിയുന്ന വർണങ്ങൾ ഇവിടെ നിന്നാൽ ആസ്വദിക്കാം.

അൽമാട്ടി എന്ന നഗരത്തെക്കുറിച്ച് മാത്രമല്ല, കസഖ്സ്ഥാന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറച്ചറിയേണ്ടേ? ആ രാജ്യ സന്ദർശനത്തിൽ നിർബന്ധമായും കണ്ടിരിക്കാം സെൻട്രൽ സ്റ്റേറ്റ് മ്യൂസിയം.

പുരാതന കാലം മുതലുള്ള ചിത്ര, ശില്പ കലാസൃഷ്ടികൾ, പരമ്പരാഗത വസ്ത്രങ്ങൾ തുടങ്ങി രാജ്യത്തെക്കുറിച്ച് അറിവ് പകർന്നു നൽകുന്ന നിരവധി കാര്യങ്ങൾക്കു ഇവിടെയെത്തിയാൽ സാക്ഷിയാകാം.

അതിനൊപ്പം പുരാവസ്തു ഗവേഷണത്തിന്റെ ഫലമായുള്ള കണ്ടെത്തലുകൾ, ചരിത്രപരമായ പുരോഗതി വെളിപ്പെടുത്തുന്നവ, വിവിധ വംശങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ വേറെയുണ്ട്.

റഷ്യൻ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമായ ഒരു ദേവാലയമാണ് അസെൻഷൻ കത്തീഡ്രൽ. സെങ്കോവ് കത്തീഡ്രൽ എന്നൊരു പേരുകൂടി ഈ ദേവാലയത്തിനുണ്ട്.

മരത്തിലാണ് ഈ ആരാധനാലയത്തിന്റെ നിർമിതി. കാലത്തെ അതിജീവിച്ചു നിൽക്കുന്ന തടിയിൽ തീർത്ത നിർമിതികളിൽ ഒന്നാണിത്. മനോഹരവും വർണങ്ങൾ നിറഞ്ഞതുമാണ് പുറം കാഴ്ചകൾ.

ചിലർ യാത്രകൾ പോകുന്നത് തിരക്കുകൾ ഇല്ലാതെ, ശാന്തമായി കുറച്ചു സമയം ചെലവഴിക്കുന്നതിനു വേണ്ടിയായിരിക്കും അത്തരക്കാർക്കാണ് അൽമാട്ടിയിലെ പാൻഫിലോവ് പാർക്കും സെങ്കോവ് പാർക്കും.

രണ്ടാം ലോക യുദ്ധത്തിൽ വീര ചരമം പ്രാപിച്ച സൈനികർക്കായി സമർപ്പിച്ചിട്ടുള്ള മെമ്മോറിയൽ ഓഫ് ഗ്ലോറി സ്ഥിതി ചെയ്യുന്നത് പാൻഫിലോവ് പാർക്കിലാണ്.

നടന്നു കാഴ്ചകൾ ആസ്വദിക്കണമെന്നുള്ളവർക്കു മനോഹരമായ നടപ്പാതകൾ ഒരുക്കി കാത്തിരിക്കുന്നയിടമാണ് സെങ്കോവ് പാർക്ക്. പല വർണങ്ങളിലുള്ള പൂക്കളും ചെറു കുളവുമൊക്കെ ഈ ഉദ്യാനത്തിലെ കാഴ്ചകളാണ്.

കസഖ്സ്ഥാനിലെ പ്രധാനപ്പെട്ടതും ഏറ്റവും വലുതുമായ മുസ്ലിം ദേവാലയമാണ് അൽമാട്ടി സെൻട്രൽ മോസ്ക്. വാസ്തുവിദ്യാ വൈദഗ്‌ധ്യത്തിന്റെ വലിയ ഉദാഹരണങ്ങളിൽ ഒന്നാണിത്.

ഓരോ നഗരത്തിന്റെയും സ്പന്ദനമറിയണമെങ്കിൽ അവിടുത്തെ തദ്ദേശീയ മാർക്കറ്റുകൾ സന്ദർശിച്ചാൽ മതിയാകും. അത്തരത്തിലൊന്നാണ് ഗ്രീൻ മാർക്കറ്റ്.

ആ നാട്ടിൽ തന്നെ ഉൽപാദിപ്പിക്കുന്ന പല തരത്തിലുള്ള സാധനങ്ങൾ ഇവിടെ കാണുവാൻ കഴിയും. കര കൗശല വസ്തുക്കളും സുഗന്ധ വ്യഞ്ജനങ്ങളുമെല്ലാം അതിലുൾപ്പെടും.

കസഖ്സ്ഥാന്റെ രുചികളുടെ തലസ്ഥാനമാണ് അൽമാട്ടി. അതുകൊണ്ടു തന്നെ തദ്ദേശീയ വിഭവങ്ങൾ മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിഭവങ്ങൾ വരെ ഇവിടെ നിന്നും ആസ്വദിക്കാൻ കഴിയും.

ഭക്ഷണപ്രേമികൾ മറക്കാതെ എത്തേണ്ടയിടങ്ങളാണ് സെലിയോണി ബസാർ, കാഗനട്, ഡാർഡ്‌സണി എന്നിവ. തനതു രുചികളായ ബേഷ്‌ബെർമാക്, മന്തി, ഉടനടി ബേക്ക് ചെയ്‌തെടുക്കുന്ന ബ്രഡുകൾ, പേസ്റ്ററികൾ എന്നിവയെല്ലാം സെലിയോണി ബസാറിൽ ലഭിക്കും.

മധ്യേഷ്യൻ രുചികൾ കഴിക്കണമെന്നുള്ളവർക്കു കാഗനട് ഉചിതമായ ഇടമാണ്. ജോർജിയൻ വിഭവങ്ങൾ കഴിക്കണമെങ്കിൽ ഡാർഡ്‌സണിയിലെത്താം.

അൽമാട്ടിയുടെ സൗന്ദര്യം ആസ്വദിച്ചതിനു ശേഷം ഷോപ്പിങ് ചെയ്യണമെന്നുള്ളവർക്കു മെഗാ പാർക്ക്, അർബാറ്റ്, സെലിയോണി ബസാർ എന്നിവിടങ്ങളിൽ എത്താം.

ലോക്കൽ, ഇന്റർനാഷണൽ എന്നുവേണ്ട എന്തും ലഭിക്കും ഇവിടങ്ങളിൽ. വലിയൊരു ഷോപ്പിങ് കോംപ്ലെക്സാണ് മെഗാ. റീട്ടെയിൽ സ്റ്റോറുകളും ബോട്ടിക്കുകളും ഇലക്ട്രോണിക്സ്, ഹോം ഗുഡ്സ് എന്നുവേണ്ട എന്തും ഇവിടെ നിന്നും വാങ്ങാവുന്നതാണ്.

കഫേകൾ, റസ്റ്ററന്റുകൾ, ഫാഷൻ ബോട്ടിക്കുകൾ എന്നിങ്ങനെ നിരവധി കടകൾ കൊണ്ട് സമ്പന്നമാണ് അർബാറ്റ്.






#place#win #hearts #travelers #trip #trending #travel #spot

Next TV

Related Stories
വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും

Jul 22, 2025 12:14 PM

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ്...

Read More >>
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
Top Stories










//Truevisionall