എറണാകുളം: (truevisionnews.com) മുളന്തുരുത്തിയിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഓട്ടോഡ്രൈവർ മരിച്ചു.
വേഴപ്പറമ്പിൽ അനിൽ(നായർ സുധി) (58) ആണ് മരിച്ചത് . ഇയാൾ വാടകക്ക് താമസിക്കുക ആയിരുന്നു വെന്നാണ് വിവരം . സംഭവം നടക്കുമ്പോൾ ഇയാൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
മുളംതുരുത്തിയിൽ നിന്നും പിറവത്ത് നിന്നും ഫയർ യൂണിറ്റുകൾ എത്തി തീ അണച്ചു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. പൊള്ളലേറ്റ അനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.
ഏതാനും നാളുകളായി ഭാര്യയുമായി വഴക്കിട്ടതായി സമീപവാസികൾ പറഞ്ഞു. അതിനാൽ അപകടം ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ നിഗമനം.
വീട്ടിലെ ഗ്യാസ് ചോർച്ചയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .
#auto #driver #died #after #gas #cylinder #exploded #his #house #Mulanthuruthi.