#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍
Nov 16, 2024 10:54 PM | By Jain Rosviya

(truevisionnews.com) ആര്‍ട്ടിക് മഹാസമുദ്രത്തില്‍ റഷ്യയുടെ ഭാഗമായിരുന്ന ഒരു ദ്വീപ് അപ്രത്യക്ഷമായതായി കണ്ടെത്തി ഒരുകൂട്ടം സ്‌കൂള്‍ വിദ്യാര്‍ഥികള്‍.

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ നയിച്ചത്.

ആര്‍ട്ടിക് മഹാസമുദ്രത്തില്‍ റഷ്യന്‍ അധീനതയിലുള്ള 190ലേറെ ദ്വീപുകളിലൊന്നാണ് Mesyatsev Island. ഐസ് മൂടിക്കിടന്നിരുന്ന ഈ ചെറുദ്വീപ് കാഴ്‌ചയില്‍ അത്ര മനോഹരമായിരുന്നു.

2010ല്‍ 11.8 മില്യണ്‍ സ്ക്വയര്‍ഫീറ്റ് ആയിരുന്നു ഈ ദ്വീപിന് വിസ്തൃതിയുണ്ടായിരുന്നത്. ഏകദേശം 20 അമേരിക്കന്‍ ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമായിരുന്നു ഇത്.

എന്നാല്‍ 2024 ഓഗസ്റ്റ് 12ന് വിദ്യാര്‍ഥികള്‍ വിശകലനം ചെയ്ത പുതിയ ഉപഗ്രഹ ചിത്രം വെളിവാക്കിയത് ആര്‍ട്ടിക്കില്‍ ഈ ദ്വീപ് ഭാഗികമായി അപ്രത്യക്ഷമായി എന്നാണ്.

323,000 സ്‌ക്വയര്‍ഫീറ്റ് വിസ്‌തൃതി മാത്രമേ ദ്വീപിന് ഓഗസ്റ്റ് 12ലെ വിശകലനത്തില്‍ കണ്ടെത്താനായുള്ളൂ. എന്നാല്‍ സെപ്റ്റംബര്‍ 3ന് പകര്‍ത്തിയ സാറ്റ്‌ലൈറ്റ് ചിത്രം പറയുന്നത് ഈ പൂര്‍ണമായും അപ്രത്യക്ഷമായി എന്നും.

വിദ്യാര്‍ഥികള്‍ അവരുടെ പ്രൊജക്റ്റിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത് എന്ന് റഷ്യന്‍ ജിയോഗ്രാഫിക് സൊസൈറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആഗോളതാപനം കാരണം മഞ്ഞുരുകിയതാവാം ഈ ദ്വീപ് അപ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ടാവുക എന്ന് മോസ്‌കോ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും കുട്ടികളുടെ പഠനത്തിന്‍റെ മേല്‍നോട്ടക്കാരനുമായ അലക്സി കുഷൈകോ പറഞ്ഞു.

Eva-Liv എന്ന പ്രധാന ദ്വീപില്‍ നിന്ന് വേര്‍പിരിഞ്ഞത് മുതല്‍ Mesyatsev Islandലെ മഞ്ഞുരുകുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ പതിറ്റാണ്ടിനിടെയാണ് മഞ്ഞുരുകലിന്‍റെ വേഗം വര്‍ധിച്ചത്.

2015ല്‍ 5.7 മില്യണ്‍ സ്‌ക്വയര്‍ഫീച്ച് വലിപ്പം ദ്വീപിനുണ്ട് എന്ന് കണക്കാക്കിയിരുന്നു. 2010ലുണ്ടായിരുന്ന വലിപ്പത്തിന്‍റെ ഏതാണ്ട് നേര്‍പകുതി മാത്രമായിരുന്നു ഇത്.

ഉരുകിയുരുകി എപ്പോള്‍ വേണമെങ്കിലും ദ്വീപ് അപ്രത്യക്ഷ്യമാകാം എന്ന അനുമാനത്തില്‍ ഈ ദ്വീപിനെ കുറിച്ച് പഠിക്കുന്നത് പല ഗവേഷകരും 2022ഓടെ അവസാനിപ്പിച്ചിരുന്നു.

എന്നിട്ടും 2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ഉപഗ്രഹ ചിത്ര വിശകലനത്തില്‍ ഈ ദ്വീപ് അവശേഷിക്കുന്നതായി കണ്ടെത്തുകയായിരുന്നു.


#School #students #find #beautiful #island #disappeared #water

Next TV

Related Stories
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
#Facebook | ഫേസ്ബുക്ക് ആപ്പിന് പണികിട്ടിയോ? സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ല

Oct 28, 2024 12:55 PM

#Facebook | ഫേസ്ബുക്ക് ആപ്പിന് പണികിട്ടിയോ? സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ല

പ്രൊഫൈലുകൾ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും പേജുകളിൽ പ്രവേശിക്കാനാകുന്നില്ല....

Read More >>
#iPhone16 | ഐഫോൺ 16 നിരോധനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ; ഉപയോഗം നിയമവിരുദ്ധമെന്ന് ഉത്തരവ്

Oct 25, 2024 07:41 PM

#iPhone16 | ഐഫോൺ 16 നിരോധനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ; ഉപയോഗം നിയമവിരുദ്ധമെന്ന് ഉത്തരവ്

രാജ്യത്ത് ഐഫോണിന്റെ മോഡൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും കമ്പനി...

Read More >>
Top Stories