#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

#Arrest | രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ശ്രമം; ബിജെപി എംഎൽഎയെ സഹായിച്ച പൊലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ
Nov 16, 2024 10:33 AM | By VIPIN P V

ബെംഗളൂരു: (truevisionnews.com) രാഷ്ട്രീയ എതിരാളികളെ എച്ച്ഐവി ബാധിതരാക്കാൻ ബിജെപി എംഎൽഎ എൻ.മുനിരത്നയെ സഹായിച്ച ഹൊബ്ബഗോഡി പൊലീസ് ഇൻസ്പെക്ടർ അയ്യണ്ണ റെഡ്ഡി അറസ്റ്റിലായി.

എംഎൽഎ പീഡിപ്പിച്ചെന്നു പരാതി നൽകിയ സാമൂഹിക പ്രവർത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

2020 ജൂലൈയിൽ ജന്മദിനാഘോഷത്തിനിടെ പ്രതിപക്ഷ നേതാവ് ആർ.അശോകയുടെ ശരീരത്തിൽ എച്ച്ഐവി ബാധിതയുടെ രക്തം കുത്തിവയ്ക്കാൻ മുനിരത്ന ശ്രമിച്ചെന്നാണ് ആരോപണം.

തന്റെ കുടുംബാംഗങ്ങൾ ഇക്കാര്യം കേട്ടപ്പോൾ പേടിച്ചെന്നു കേന്ദ്രമന്ത്രിയോട് അശോക പറയുന്ന വിഡിയോ ഈയിടെ പുറത്തുവന്നിരുന്നു.

കോൺഗ്രസിലായിരന്ന മുനിരത്ന 2019ലാണ് കൂറുമാറി ബിജെപിയിൽ ചേർന്നത്. പീഡനപരാതിയിൽ ജയിലിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്.

മുൻ കോർപറേറ്റർ വേലുനായ്ക്കറെ ജാതീയമായി അധിക്ഷേപിച്ചെന്നും കരാ‍ർ റദ്ദാക്കുമെന്നു ഭീഷണിപ്പെടുത്തി ബിബിഎംപി കരാറുകാരനായ ചെലുവരാജുവിൽനിന്നു 30 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നുമുള്ള കേസുകളിലും മുനിരത്ന അന്വേഷണം നേരിടുന്നുണ്ട്.

#trying #infect #political #opponents #HIV #policeinspector #who #helped #BJPMLA #arrested

Next TV

Related Stories
#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ  വാഹനങ്ങൾ കൂട്ടിയിടിച്ചു,  നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

Nov 16, 2024 12:57 PM

#accident | വിവാഹം കഴി‌ഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഏഴ് പേ‍ർ മരിച്ചു

മൊറാദാബാദ് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ സംഘം അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക്...

Read More >>
#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

Nov 16, 2024 12:47 PM

#hospitalfire | നഴ്സ് വാർഡിനുള്ളിൽ തീപ്പെട്ടി കത്തിച്ചു; ഝാൻസി ആശുപത്രിയിലെ തീപിടുത്ത ദുരന്തത്തിൽ സാക്ഷിമൊഴി വിവരങ്ങൾ പുറത്ത്

ചില കുട്ടികളെ തനിക്ക് രക്ഷിക്കാൻ സാധിച്ചു. മറ്റ് ആളുകളുടെ സഹായത്തോടെ ചിലരെ പുറത്തെക്കാനും സാധിച്ചുവെന്നും അദ്ദേഹം...

Read More >>
#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

Nov 16, 2024 11:46 AM

#hospitalfire | 'മകൻ വെന്തുമരിക്കുന്നതറിയാതെ മറ്റു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുകയായിരുന്നു'; ഹൃദയം തകർന്ന് അച്ഛനമ്മമാർ

പത്തു ദിവസം മാത്രം പ്രായമുള്ള കുല്‍ദീപിന്റെ മകന്‍ പതിവു ചെക്കപ്പിനായി ആശുപത്രിയില്‍...

Read More >>
#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

Nov 16, 2024 11:14 AM

#babyfound | അമ്മയുടെ പക്കൽനിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി, യുവതിക്കായി തിരച്ചിൽ

സൗജന്യ ആരോഗ്യപരിശോധനയ്ക്കെന്ന വ്യാജേനയാണ് നിഷാന്തിയെയും കൂട്ടി ടി നഗറിൽ ദീപ...

Read More >>
#HighCourt  | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

Nov 16, 2024 10:33 AM

#HighCourt | പ്രണയത്തിലുള്ളവർ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും സ്വാഭാവികം - മദ്രാസ് ഹൈക്കോടതി

ചുംബനവും ആലിംഗനവും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്...

Read More >>
#clash |  മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ  കൂട്ടത്തല്ല്

Nov 16, 2024 10:28 AM

#clash | മട്ടൻ കഷ്ണമില്ല,ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ കൂട്ടത്തല്ല്

വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ്...

Read More >>
Top Stories