#Gangsterattack | ജനലുകൾ അടിച്ചു തകർത്തു, വെട്ടിക്കൊല്ലുമെന്ന് ഭീഷണി; സിപിഐ നേതാവിന്‍റേയടക്കം 2 വീടുകൾക്ക് നേരെ ആക്രമണം

#Gangsterattack | ജനലുകൾ അടിച്ചു തകർത്തു, വെട്ടിക്കൊല്ലുമെന്ന് ഭീഷണി; സിപിഐ നേതാവിന്‍റേയടക്കം 2 വീടുകൾക്ക് നേരെ ആക്രമണം
Nov 16, 2024 03:14 PM | By Susmitha Surendran

തൃശൂർ : (truevisionnews.com) തൃശ്ശൂർ ജില്ലയിലെ പഴുവിൽ രണ്ടു വീടുകൾക്ക് നേരെ ഗുണ്ടാ ആക്രമണം. പഴുവിൽ സുബ്രമണ്യസ്വാമി ക്ഷേത്രം പ്രസിഡണ്ട് പി. ദേവിദാസ്, ഉപദേശക സമിതി അംഗവും സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.ബി. ജയപ്രകാശ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ദേവീദാസിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം ദേവീദാസും ഭാര്യയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

വീടിന്റെ മുൻ വശത്തെ മുഴുവൻ ജനലുകളും അടിച്ചു തകർത്ത സംഘം തങ്ങളെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കിയതായി ദേവീദാസ് പറഞ്ഞു.

തുടർന്ന് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ബി. ജയപ്രകാശിന്‍റെ വീട്ടിലും സംഘം ആക്രമണം നടത്തി. വീടിന്റെ ജനൽ ചില്ലുകളും മുറ്റത്തിരുന്ന മൂന്ന് സ്ക്കൂട്ടറുകളും തകർത്തു. കണ്ടാലറിയാവുന്ന നാലോളം പേരാണ് സംഘം വടികളും ആയുധങ്ങളുമുപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പറയുന്നു.

സംഭവത്തിൽ ഇരുകൂട്ടരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്തിക്കാട് എസ്ഐ കെ. അജിത്തിന്റെ നേതൃത്വത്തിൽ ചേർപ്പ്, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

#Gangster #attack #two #houses #Pashu #Thrissur #district.

Next TV

Related Stories
#UmaThomasMLA | മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍: തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

Dec 29, 2024 10:49 PM

#UmaThomasMLA | മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍: തലയുടെ പരിക്ക് ഗുരുതരമാണെങ്കിലും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല, മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

സി ടി സ്‌കാനില്‍ തലക്ക് ഗ്രേഡ് 2 ഡിഫ്യൂസ് ആക്‌സോണല്‍ ഇന്‍ജുറി ഉള്ളതായി കണ്ടെത്തി. കൂടാതെ സെര്‍വിക്കല്‍ സ്‌പൈനിലും പരിക്കുകള്‍...

Read More >>
#wildelephant |  കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം  ധനസഹായം പ്രഖ്യാപിച്ചു

Dec 29, 2024 10:41 PM

#wildelephant | കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിൻ്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ദുരന്ത നിവാരണ വകുപ്പുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തുക ഉടന്‍ തന്നെ കുടുംബത്തിന് നൽകുമെന്നും മന്ത്രി...

Read More >>
#missing | തലശ്ശേരി  സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

Dec 29, 2024 10:14 PM

#missing | തലശ്ശേരി സ്വദേശിയായ 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

മകൻ മുഹമ്മദ്‌ (12)നെയാണ് ഇന്ന് വൈകുന്നേരം 7മണിമുതൽ...

Read More >>
#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

Dec 29, 2024 10:05 PM

#UmaThomasMLA | ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ സംഘം രാത്രി പതിനൊന്ന് മണിയോടെ...

Read More >>
#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

Dec 29, 2024 09:51 PM

#KSRTCdriver | നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി

കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ്...

Read More >>
Top Stories