#GoldRate | വൻ ഇടിവ്; ഇനി സ്വർണം വാങ്ങാം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

#GoldRate | വൻ ഇടിവ്; ഇനി സ്വർണം വാങ്ങാം, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Nov 12, 2024 12:24 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്.

ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്.

ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ കഴിഞ്ഞ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില ഉയർന്നു.

ശനിയാഴ്ച മുതൽ സ്വർണവില ഇടിയുന്ന പ്രവണതയാണ് വിപണിയിലുള്ളത്.

സ്വർണത്തിൻ്റെ ആഗോള ഡിമാൻഡ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവ സ്വർണ്ണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7085 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5840 രൂപയാണ്. വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 97 രൂപയാണ്.

നവംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

നവംബർ 1 - ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബർ 2 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബർ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബർ 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബർ 5 - ഒരു പവൻ സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബർ 6 - ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ

നവംബർ 7 - സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

നവംബർ 8 - സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ

നവംബർ 9 - സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ

നവംബർ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,200 രൂപ

നവംബർ 11 - സ്വർണത്തിന്റെ വില 440 രൂപ കുറഞ്ഞു. വിപണി വില 57,760 രൂപ

നവംബർ 12 - സ്വർണത്തിന്റെ വില 1080 രൂപ കുറഞ്ഞു. വിപണി വില 56,680 രൂപ

#Great #decline #buy #gold #lowest #price #month

Next TV

Related Stories
#accident | ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചു വരുന്നതിനിടെ അപകടം; കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

Nov 14, 2024 07:12 PM

#accident | ശബരിമലയിൽ ജോലിയ്ക്ക് പോയി തിരിച്ചു വരുന്നതിനിടെ അപകടം; കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

ഇന്ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ചിറ്റാര്‍ കൊച്ചുകോയിക്കൽ എംഎം മാത്യു എന്നയാളുടെ വീട്ടുമുറ്റത്തേക്കാണ് കാര്‍...

Read More >>
#Rape | സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

Nov 14, 2024 05:19 PM

#Rape | സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

തുടർന്ന് അധ്യാപകർ മാന്നാർ പൊലീസിൽ പരാതി നൽകി. മാന്നാർ ഇൻസ്പെക്ടർ എ. അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ...

Read More >>
#educationdepartment | വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

Nov 14, 2024 05:03 PM

#educationdepartment | വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും...

Read More >>
#accident | കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു

Nov 14, 2024 04:54 PM

#accident | കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു

പരിക്കേറ്റ ആളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#onlinefraud | ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക് നഷ്ടമായത്​​ 77 ലക്ഷം രൂപ, രണ്ടുപേർ പിടിയിൽ

Nov 14, 2024 04:22 PM

#onlinefraud | ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക് നഷ്ടമായത്​​ 77 ലക്ഷം രൂപ, രണ്ടുപേർ പിടിയിൽ

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സു​ക​ളി​ലു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലു​ള്ള...

Read More >>
Top Stories