#arrest | പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാ​ഗ്ദാനം; ​ഗൾഫ് മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി, പ്രതി പിടിയിൽ

#arrest | പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാ​ഗ്ദാനം; ​ഗൾഫ് മലയാളികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി, പ്രതി പിടിയിൽ
Nov 11, 2024 09:40 PM | By VIPIN P V

കൊച്ചി: (truevisionnews.com) പ്രമുഖ ചലച്ചിത്ര നടിമാരുടെ ചിത്രം കാണിച്ച്, ലൈംഗിക ബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ.

എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ (37) ആണ് കൊച്ചി സിറ്റി സൈബർ പൊലീസ് പിടികൂടിയത്.

സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണത്തിൽ പ്രതി ഗൾഫിലുള്ള മലയാളി സോഷ്യൽ മീഡിയ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പൊലീസ് കണ്ടെത്തി. ഈ ഗ്രൂപ്പുകളിലൂടെയാണ് നടിമാരുടെ ഫോട്ടോ പ്രചരിപ്പിച്ച് ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നൽകാമെന്ന് ഇയാൾ ആളുകളെ പറഞ്ഞ് കബളിപ്പിച്ചത്.

ഇതുവഴി പ്രതി ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സൈബര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത്തരത്തിലുള്ള പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

#promise #bring #prominent #Malayalam #actresses #Gulf #extorted #lakhs #Malayalees #accused #arrested

Next TV

Related Stories
#Rape | സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

Nov 14, 2024 05:19 PM

#Rape | സ്കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന പീഡനം; ​ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ

തുടർന്ന് അധ്യാപകർ മാന്നാർ പൊലീസിൽ പരാതി നൽകി. മാന്നാർ ഇൻസ്പെക്ടർ എ. അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയാണ് പ്രതിയെ...

Read More >>
#educationdepartment | വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

Nov 14, 2024 05:03 PM

#educationdepartment | വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവം, ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരടക്കം സ്കൂളിൽ സന്ദർശനം നടത്തുകയും കിണറിന്റെ മൂടി പകുതിയും ദ്രവിച്ചിരുന്നതായി കണ്ടെത്തുകയും...

Read More >>
#accident | കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു

Nov 14, 2024 04:54 PM

#accident | കോഴിക്കോട് താമരശ്ശേരിയിൽ സ്കൂട്ടർ യാത്രികൻ ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു

പരിക്കേറ്റ ആളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#onlinefraud | ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക് നഷ്ടമായത്​​ 77 ലക്ഷം രൂപ, രണ്ടുപേർ പിടിയിൽ

Nov 14, 2024 04:22 PM

#onlinefraud | ഓൺലൈൻ തട്ടിപ്പ്​; റിട്ട. എൻജിനീയർക്ക് നഷ്ടമായത്​​ 77 ലക്ഷം രൂപ, രണ്ടുപേർ പിടിയിൽ

കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സു​ക​ളി​ലു​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലു​ള്ള...

Read More >>
#congress | ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്തു, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സിപിഐഎമ്മിലേക്ക്

Nov 14, 2024 03:44 PM

#congress | ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്തു, മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി സിപിഐഎമ്മിലേക്ക്

ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ഇവർ പിന്നീടാണ് ജില്ലാ...

Read More >>
Top Stories