മലപ്പുറം: (truevisionnews.com) മലപ്പുറത്തിന്‍റെ വികാരമാണ് കാല്‍പ്പന്ത് കളി. അതുപോലെ തന്നെയാണ് അവിടുത്തെ ഫുട്ബോൾ കമന്‍ററികളും. ഫുട്ബോളിന്‍റെ മുഴുവൻ ആവേശവും വാക്കുകളായി ഇങ്ങനെ അലയടിക്കും. ഒരു ഫുട്ബോൾ ഫൈനൽ മത്സരത്തിനിടയിൽ യുവാവ് നടത്തിയ കമന്‍ററിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

കമന്‍ററിയുടെ പൂർണരൂപം
അധർമത്തിന്‍റെ പാകിസ്താനികൾ അറിയുക. മറക്കില്ല, പൊറുക്കില്ല ഈ ദുനിയാവിലൊരിക്കലും ആ കൊടും ക്രൂരതയുടെ ചോരപ്പാടുകൾ. ഇത് ഇന്ത്യയാണ്. പാപമോചനത്തിന്‍റെ നിർവൃതി തേടി അയ്യപ്പന്‍റെ തിരുനടയിലേക്ക് മല ചവിട്ടാൻ പോയ സുഹൃത്തിന്‍റെ അരവണ കാത്തിരിക്കുന്ന മുസൽമാന്‍റെ ഇന്ത്യ.
പടച്ച റബ്ബേ നട അടച്ചോ എന്ന് ചോദിക്കുന്ന ഹൈന്ദവന്‍റെ ഇന്ത്യ. മഞ്ഞു പെയ്യുന്ന ഡിസംബറിന്‍റെ ക്രിസ്മസ് രാവുകളിൽ, നക്ഷത്രങ്ങൾ പൂക്കുന്ന പുൽക്കൂടൊരുക്കുന്ന, ഹൈന്ദവന്‍റെയും മുസൽമാന്‍റെയും ഇന്ത്യ. ഈ ഇന്ത്യയുടെ ആത്മാവിനെ മുറിവേൽപ്പിച്ച്, പാകിസ്താൻ ഭീകരർ കൊന്നു തള്ളിയ അനേകം അമ്മമാരുടെയും, അനേകം സഹോദരന്മാരുടെയും, അനേകം കുഞ്ഞു പൈതലുകളുടെയും, മാതൃരാജ്യത്തിനായി ചോര പകുത്തുനൽകിയ വീരമൃത്യു വരിച്ച അനേകം വീര ജവാന്മാരുടെയും ഓർമകളുടെ ഓളങ്ങളിലേക്ക് ഒരായിരം സ്‌നേഹപ്പൂക്കൾ സമർപ്പിച്ചുകൊണ്ട് ഈ ടൂർണമെന്‍റിന്‍റെ ഫൈനൽ പോരാട്ടത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം മറ്റ് സോഷ്യൽ മീഡിയകളിലും വൈറലായിട്ടുണ്ട്.
Malappuram's commentary goes viral
