ശ്രീനഗര്‍: (truevisionnews.com) ജമ്മു കശ്മീർ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിലാണ് തർക്കമുണ്ടായത്. പ്രമേയം രാജ്യവിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു.
അവാമി ഇത്തിഹാദ് പാർട്ടി എംഎൽഎ ഖുർഷിദ് അഹമ്മദ് ശൈഖ് ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബാനർ ഉയർത്തിയതോടെ കശ്മീർ നിയമസഭ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.
സംഭവത്തെ ചൊല്ലി ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇതേത്തുടർന്ന് സഭാനടപടികൾ നിർത്തിവെക്കുകയും ബിജെപി എംഎൽഎമാരെ നിയമസഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കഴിഞ്ഞ ദിവസം ജമ്മു കശ്മീർ നിയമസഭ പാസാക്കിയിരുന്നു.
അതേസമയം രാജ്യവിരുദ്ധമാണ് പ്രമേയമെനാണ് ബിജെപി ആരോപണം. 2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് .
#Motion #restore #Article370 #Clash #between #ruling #opposition #members #JammuandKashmirAssembly