#arrest | ബലിതർപ്പണ ചടങ്ങുകൾക്ക് കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയിൽ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ

#arrest | ബലിതർപ്പണ ചടങ്ങുകൾക്ക് കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയിൽ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
Nov 6, 2024 09:14 AM | By Susmitha Surendran

കോട്ടക്കൽ: (truevisionnews.com) ബലിതർപ്പണ ചടങ്ങുകൾക്കായി കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയിൽ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ.

കോഴിക്കോട് കുരുവട്ടൂർ തെരുവത്ത്താഴം താഴത്ത് വീട്ടിൽ റിദേഷിനെയാണ് (36) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് വിശ്വാസികളുമായി കോഴിക്കോട്ടുനിന്ന് വന്ന ട്രാവലർ വാഹനത്തിന്റെ ഡ്രൈവറാണ് റിദേഷ്. ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ദേശീയപാത ചങ്കുവെട്ടി ജങ്ഷനിൽ വെച്ച് കോട്ടക്കൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.

വൈദ്യപരിശോധനയിൽ മദ്യപിച്ചെന്ന് തെളിഞ്ഞതോടെ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇയാൾക്ക് പിന്നീട് ജാമ്യം നൽകി. സ്ത്രീകളടക്കമുള്ള ഇരുപതംഗ കുടുംബം മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്.

#driver #arrested #drunken #driving #family's #vehicle #sacrificial #ceremony.

Next TV

Related Stories
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#arrest |  ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

Dec 27, 2024 05:57 AM

#arrest | ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവം; സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ

നവംബർ 11ന് ആത്മഹത്യ ചെയ്ത തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്‍റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ്...

Read More >>
#accident |  വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക്  കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

Dec 26, 2024 11:00 PM

#accident | വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് താഴേക്ക് കാൽ വഴുതി വീണു, യുവാവിന് ദാരുണാന്ത്യം

ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുത്തുങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതാണ്...

Read More >>
Top Stories