#SpiritSmuggled | കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതികൾക്കായി അന്വേഷണം

#SpiritSmuggled | കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് പിടികൂടി; പ്രതികൾക്കായി അന്വേഷണം
Oct 31, 2024 03:50 PM | By VIPIN P V

പാലക്കാട്: (truevisionnews.com) ചിറ്റൂരിൽ കന്നാസുകളിൽ കടത്തിക്കൊണ്ട് വന്ന 70 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു.

പാലക്കാട് എക്സൈസ് ഐബി പാർട്ടിയും, ചിറ്റൂർ എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചിറ്റൂർ-കമ്പിളി ചുങ്കം റോഡിൽ വച്ച് രണ്ട് കന്നാസുകളിയായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെടുത്തത്. പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

പാലക്കാട് ഐബി ഇൻസ്പെക്ടർ നൗഫൽ.എൻ, ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാലഗോപാലൻ.എസ്, പാലക്കാട് ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഓസ്റ്റിൻ.കെ.ജെ, സുരേഷ്.ആർ.എസ്, വിശ്വകുമാർ.ടി.ആർ,

സുനിൽകുമാർ.വി.ആർ, പ്രസാദ്.കെ, ചിറ്റൂർ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫ്രാൻസിസ്.സി.ജെ, പ്രിവന്റീവ് ഓഫീസർ ഗുരുവായൂരപ്പൻ, സിവിൽ എക്സൈസ് ഓഫീസർ സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശെൽവകുമാർ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.

#Liters #spiritsmuggled #seized #Investigation #accused

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
Top Stories