#sealed | വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തു

#sealed | വീട്ടുകാരില്ലാത്തപ്പോൾ അർബൻ ബാങ്കിന്റെ ജപ്തി; ഭിന്നശേഷിക്കാരനായ യുവാവിനെ പുറത്താക്കി വീട് സീൽചെയ്തു
Oct 30, 2024 05:32 PM | By VIPIN P V

കൊച്ചി: (truevisionnews.com) ആളില്ലാത്ത സമയത്ത് വീട് പൂട്ടി ആലുവ അര്‍ബന്‍ ബാങ്കിന്റെ ജപ്തി നടപടി. ഗൃഹനാഥന്‍റെ ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കിയാണ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു നടപടി.

ഭിന്നശേഷിക്കാരനായ മകന്റെ മരുന്നുള്‍പ്പെടെ വീട്ടിനകത്താണെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. ലോണെടുത്ത പത്ത് ലക്ഷം രൂപയില്‍ ഒന്‍പതു ലക്ഷം ഇതിനോടകം അടച്ചു കഴിഞ്ഞു.

തിരിച്ചടവിന് മൂന്നുവര്‍ഷത്തോളം ബാക്കിയുള്ളപ്പോഴാണ് ബാങ്കിന്റെ ജപ്തി നടപടിയെന്നും ഉടമ വൈദ്യമണി പറഞ്ഞു.

ഭിന്നശേഷിക്കാരനായ മകനെ പുറത്താക്കി സീല്‍ ചെയ്തു പോവുകയായിരുന്നു. 2017-ല്‍ ഒമ്പതുലക്ഷത്തിലേറെ രൂപ പത്തുവര്‍ഷത്തെ കാലാവധിയിലാണ് വായ്പയെടുത്തത്. മാസം 20000 രൂപയില്‍കുറവ് വരാതെ അടയ്ക്കാമെന്നായിരുന്നു നിബന്ധന.

കോവിഡ് മഹാമാരിയുണ്ടായപ്പോള്‍ അടവ് മുടങ്ങി. പിന്നീട് ലോണ്‍ അടയ്ക്കാന്‍ പറഞ്ഞപ്പോള്‍, ബാങ്കിന്റെ ഭാഗത്തുള്ള പാകപ്പിഴകള്‍ തിരുത്തിത്തരണണെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, അനുകൂല മറുപടിയായിരുന്നില്ല ബാങ്ക് നല്‍കിയത്.

ഒരുലക്ഷത്തോളം രൂപ മാത്രമാണ് ഇനി അടയ്ക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, 13 ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. മുന്നറിയിപ്പില്ലാതെയാണ് ജപ്തി നടപടി.

കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും വൈദ്യമണി പറഞ്ഞു. എൺപത് ശതമാനം ഭിന്നശേഷിക്കാരനാണ് മകന്‍. ബാങ്കിന്‍റെ പ്രതികാരണ നടപടിയാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും വീട്ടുടമ പരാതിപ്പെട്ടു.

#Foreclosure #UrbanBank #family #absent #Differentlyabled #youth #evicted #house #sealed

Next TV

Related Stories
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

Mar 25, 2025 08:51 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ...

Read More >>
ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

Mar 25, 2025 08:47 PM

ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേർന്ന് മിനിലോറി ഉയർത്തിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നു...

Read More >>
മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

Mar 25, 2025 08:19 PM

മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം...

Read More >>
കോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി

Mar 25, 2025 08:01 PM

കോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി

താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് കാണാതായി എന്നാണ് സ്കൂൾ അധികൃത്‍ നൽകിയിരിക്കുന്ന...

Read More >>
'കോപ്പി അടിക്കാൻ സമ്മതിക്കില്ലല്ലേ...!', പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

Mar 25, 2025 07:33 PM

'കോപ്പി അടിക്കാൻ സമ്മതിക്കില്ലല്ലേ...!', പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ്...

Read More >>
Top Stories