#sex | ലൈംഗികബന്ധം കുറവാണോ? ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ സ്ത്രീകളില്‍ അകാലമരണമെന്ന് പഠനം

#sex |     ലൈംഗികബന്ധം കുറവാണോ?  ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറഞ്ഞാല്‍ സ്ത്രീകളില്‍ അകാലമരണമെന്ന് പഠനം
Oct 27, 2024 01:12 PM | By Susmitha Surendran

(truevisionnews.com) ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത സ്ത്രീകളില്‍ അകാലമരണത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്.

2005നും 2010നുമിടയിലെ യുഎസ് നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയുടെ (NHANES) ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കൂടാതെ വിഷാദരോഗമുള്ള വ്യക്തികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ അപേക്ഷിച്ച് മരണസാധ്യത 197 ശതമാനമാണ് കൂടുതല്‍ . ജേണല്‍ ഓഫ് സൈക്കോസെക്ഷ്വല്‍ ഹെല്‍ത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത് .

ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് നിരവധി ആരോഗ്യഗുണങ്ങളുണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഹാപ്പി ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍, ഓക്സിടോസിന്‍ എന്നിവയുടെഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും.

ഇത് സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു ശരീരത്തെ സംരംക്ഷിക്കാനും ഇത് പ്രയോജനം ചെയ്യും.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. നല്ല ഉറക്കവും പ്രദാനം ചെയ്യും. ഇത് പ്രോലക്റ്റിന്‍ ഉത്പാദനത്തിന് ഗുണം ചെയ്യും.

ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുക, പ്രത്യുത്പ്പാദനത്തെ സ്വാധീനിക്കുക, സ്ത്രീകളിലും പുരുഷന്മാരിലും മൊത്തത്തിലുള്ള ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുകയെന്നതൊക്കെയാണ് ഇതിന്റെ ധര്‍മ്മങ്ങള്‍. കൂടാതെ പങ്കാളികള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.




#Finding #link #between #sex #women's #mortality.

Next TV

Related Stories
  തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

May 10, 2025 04:10 PM

തണുത്ത വെള്ളം കുടിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന പേടിയുണ്ടോ? അറിയാം...

തണുത്ത വെള്ളം കുടിച്ചാല്‍ സംഭവിക്കുന്നത്...

Read More >>
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
Top Stories