#Shivalingam | പൊതുമരാമത്ത് നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് 500 കിലോ ഭാരമുള്ള ശിവലിംഗം കണ്ടെത്തി

#Shivalingam | പൊതുമരാമത്ത് നിർമ്മാണങ്ങൾക്കിടെ ഭൂമിക്കടിയിൽ നിന്ന് 500 കിലോ ഭാരമുള്ള ശിവലിംഗം കണ്ടെത്തി
Oct 26, 2024 05:18 PM | By VIPIN P V

തമിഴ്നാട് : (truevisionnews.com) തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ ഭൂമിക്കടിയിൽ നിന്ന് കൂറ്റൻ ശിവലിംഗം കണ്ടെത്തി. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്‌.

പുതുക്കോട്ട താലൂക്കിലെ മേല പുലവൻകാട് ഗ്രാമത്തിലെ ഒരു ടാങ്കിൽ നിന്ന് തിങ്കളാഴ്ചയാണ് കല്ലിൽ നിർമ്മിച്ച നാലടി ഉയരവും 500 കിലോയോളം ഭാരവുമുള്ള ശിവലിംഗം കണ്ടെത്തിയത്.

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ശിവലിംഗം കണ്ടതോടെ വിവരം ഗ്രാമവാസികൾ ഉടൻ തന്നെ റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം റവന്യൂ അധികൃതരും സ്ഥലത്തെത്തി.ആർഡിഒ ഈശ്വരയ്യ, തഹസിൽദാർ ബറാനി ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശിവലിംഗം പിന്നീട് പുതുക്കോട്ട താലൂക്ക് ഓഫീസിലെ സ്‌ട്രോങ് റൂമിലേയ്‌ക്ക് മാറ്റി.

ഇതിനിടെ നാട്ടുകാർ ശിലയ്‌ക്ക് ചുറ്റും പൂജകളും ആരംഭിച്ചിരുന്നു.

സ്ഥലത്ത് ക്ഷേത്രം പണിയാനും ദൈനംദിന പൂജകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അത് തിരികെ നൽകണമെന്ന് ഗ്രാമവാസികൾ അഭ്യർത്ഥിച്ചതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് സതീഷും റവന്യൂ വകുപ്പിന് ഔപചാരികമായ അപേക്ഷ സമർപ്പിച്ചു.

#Shivalinga #weighing #found #underground #during #publicworks #construction

Next TV

Related Stories
#shock | പൊലീസ് ഉദ്യോ​ഗസ്ഥൻ ഷോക്കേറ്റു മരിച്ചു

Oct 27, 2024 10:26 AM

#shock | പൊലീസ് ഉദ്യോ​ഗസ്ഥൻ ഷോക്കേറ്റു മരിച്ചു

കോവിഡ് മഹാമാരി കാലത്ത് പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്താനും വാക്‌സിനേഷൻ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കാനും യമൻ്റെ വേഷം ധരിച്ച്...

Read More >>
 #Suspended | പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ചു; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

Oct 27, 2024 07:00 AM

#Suspended | പട്രോളിങ്ങിനിടെ സ്ത്രീയെ കടന്ന് പിടിച്ച് ബലമായി ചുംബിച്ചു; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

സിലിഗുഡിയിലെ ഒരു സ്‌കൂളിന് സമീപം നിന്ന് രാത്രിയില്‍ സംസാരിക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ഥികളെ ഇവര്‍...

Read More >>
#BJP | പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് വിമർശനം

Oct 27, 2024 06:25 AM

#BJP | പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും ബിജെപി; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് വിമർശനം

വിവരങ്ങൾ പൂർണമായും വെളിപ്പെടുത്താത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രിയങ്കയ്ക്ക് അവകാശമില്ലെന്ന് പറഞ്ഞ അദ്ദേഹം ​ഗാന്ധി കുടുംബത്തിന്റെ...

Read More >>
#Suspension | സ്കൂളിലെത്താൻ വൈകിയ അധ്യാപിക കാറിലിരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി; പിന്നാലെ സസ്‌പെന്‍ഷന്‍

Oct 27, 2024 06:03 AM

#Suspension | സ്കൂളിലെത്താൻ വൈകിയ അധ്യാപിക കാറിലിരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി; പിന്നാലെ സസ്‌പെന്‍ഷന്‍

നിരവധി അധ്യാപകര്‍ സ്‌കൂളിലെത്തും മുമ്പ് തന്നെ ഹാജര്‍ രേഖപ്പെടുത്തുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധിയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്...

Read More >>
Top Stories