#Suspension | സ്കൂളിലെത്താൻ വൈകിയ അധ്യാപിക കാറിലിരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി; പിന്നാലെ സസ്‌പെന്‍ഷന്‍

#Suspension | സ്കൂളിലെത്താൻ വൈകിയ അധ്യാപിക കാറിലിരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി; പിന്നാലെ സസ്‌പെന്‍ഷന്‍
Oct 27, 2024 06:03 AM | By VIPIN P V

(truevisionnews.com) സ്‌കൂളിൽ വൈകിയെത്തിയ അധ്യാപിക കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി. പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.

ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രതികരണം അയയ്ക്കാനും ആവശ്യപ്പെട്ടു. അധ്യാപികയുടെ പ്രതികരണം തൃപ്തികരമല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂര്‍ ബ്ലോക്കിലാണ് സംഭവം. രേണു കുമാരി എന്നാണ് അധ്യാപികയുടെ പേര്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) യോഗേഷ് കുമാറാണ് അധ്യാപികയ്ക്ക് നോട്ടീസ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മാർഗനിർദേശപ്രകാരം എല്ലാ അധ്യാപകരും അവരുടെ ദൈനംദിന ഹാജര്‍ ഇ-ശിക്ഷാകോഷ് ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തണം. ഇതിനായി അധ്യാപകര്‍ സ്‌കൂള്‍ പരിസരത്ത് നില്‍ക്കുന്ന സെല്‍ഫി എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയും വേണം.

എന്നാല്‍, കഴിഞ്ഞ സെപ്റ്റംബറില്‍ രേണു കുമാരി, കാറില്‍ ഇരുന്നാണ് തന്റെ ഹാജര്‍ രേഖപ്പെടുത്തിയത്. ഇത് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുകയും ഇവര്‍, ഹാജര്‍ രേഖപ്പെടുത്തിയ സമയം സ്‌കൂളിലില്ലായിരുന്നെന്ന് കണ്ടെത്തുകയുമായിരുന്നു.

അന്വേഷണത്തില്‍ ഇവര്‍ ഏതാണ്ട് ഏട്ട് ദിവസത്തോളം സമാനമായ രീതിയിലാണ് ഹാജര്‍ രേഖപ്പെടുത്തിയതെന്നും കണ്ടെത്തി. സെപ്റ്റംബര്‍ 9, 10, 13, 14, 23, 24, 27, ഒക്ടോബര്‍ 2 തീയതികളിലാണ് രോണു കുമാരി കാറിലിരുന്നാണ് ഹാജര്‍ രേഖപ്പെടുത്തിയതെന്നണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഇത്രയും ദിവസം വൈകിയതാണ് കാരണം കാണിക്കല്‍ നോട്ടീസിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒപ്പം അധ്യാപിക കാറിലിരുന്ന് ഹാജര്‍ രേഖപ്പെടുത്തിയതിന്റെ ഫോട്ടോകളും ഡിഇഒയുടെ ഓഫീസ് പുറത്ത് വിട്ടു.

നിരവധി അധ്യാപകര്‍ സ്‌കൂളിലെത്തും മുമ്പ് തന്നെ ഹാജര്‍ രേഖപ്പെടുത്തുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധിയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.

#teacher #who #late #school #recorded #attendance #online #sitting #car #followed #suspension

Next TV

Related Stories
#rain | ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Nov 28, 2024 03:45 PM

#rain | ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്രന്യൂനമര്‍ദം; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക്...

Read More >>
#PriyankaGandhi | ഭരണഘടന ഉയർത്തിപ്പിടിച്ച്‌ സത്യവാചകം; വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു

Nov 28, 2024 11:15 AM

#PriyankaGandhi | ഭരണഘടന ഉയർത്തിപ്പിടിച്ച്‌ സത്യവാചകം; വയനാട് എംപിയായി പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തില്‍ പ്രിയങ്ക ഗാന്ധി...

Read More >>
#SellDaughter | നാല് വയസ്സുകാരിയെ 40,000 രൂപക്ക് വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

Nov 28, 2024 10:57 AM

#SellDaughter | നാല് വയസ്സുകാരിയെ 40,000 രൂപക്ക് വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുള്ളതായി പൊലീസ്...

Read More >>
#drowned | പുഴയിൽ നീന്താനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടു; മൂന്ന് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Nov 28, 2024 10:50 AM

#drowned | പുഴയിൽ നീന്താനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ടു; മൂന്ന് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സിന്ധി അണക്കെട്ട് പരിസരത്ത് പുഴയിൽ നീന്താനിറങ്ങിയ മൂവരും ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് പൊലീസ്...

Read More >>
#poison | വിഷം കഴിച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മിച്ചു; ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു

Nov 28, 2024 10:34 AM

#poison | വിഷം കഴിച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മിച്ചു; ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു

ബെ​ൽ​ത്ത​ങ്ങാ​ടി മി​ട്ട​ബ​ഗി​ലു നെ​ല്ലി​ഗു​ഡ്ഢ​യി​ലെ രാ​ജേ​ഷ്-​അ​രു​ണ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​ഷി​യാ​ണ്(18)...

Read More >>
Top Stories

GCC News