#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി
Oct 25, 2024 10:13 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ വസ്തുക്കൾ വെച്ച് കൊണ്ട് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകി എംവിഡി.

യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ വച്ചു കൊണ്ട് ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യരുത്.

ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും എന്നും എം വി ഡി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

പല തരത്തിലുള്ള പണിയായുധങ്ങൾ, ഇരുമ്പുദണ്ഡുകൾ, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകൾ, ഗ്ലാസ്സുകൾ, ഷീറ്റുകൾ, കാടുവെട്ടു യന്ത്രങ്ങൾ, തെങ്ങുകയറാനുള്ള യന്ത്രം, ടൈൽ കട്ടു ചെയ്യുന്ന കട്ടറുകൾ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തിൽ എത്തിക്കാനുള്ള വാഹനമായി ആളുകൾ ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്നുവെന്നും,

കച്ചവട താല്പര്യത്തോടെ കസേരകൾ പോലുള്ള മറ്റു ചില വസ്തുക്കൾ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നും എം വി ഡി കുറിച്ചു. റോഡിലുപയോഗിക്കുന്ന.

സ്വന്തമായി ബാലൻസ് ഇല്ലാത്ത ഏക വാഹനമാണ് ടു വീലറുകൾ എന്നും എം വി ഡി വ്യക്തമാക്കി

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

ഇരുചക്രവാഹനം എന്നത് രണ്ടു പേർക്ക് വരെ ഒന്നിച്ച് സഞ്ചരിക്കാവുന്ന ഒരു വാഹനമാണ്. യാതൊരു കാരണവശാലും അപകടകരമായ വസ്തുക്കൾ അവയിൽ വച്ചു കൊണ്ട് യാത്ര ചെയ്യരുത്.

ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത് കാരണമാവും.

പല തരത്തിലുള്ള പണിയായുധങ്ങൾ, ഇരുമ്പുദണ്ഡുകൾ, അലൂമിനിയം ഫാബ്രിക്കേഷനു വേണ്ടിയുള്ള പൈപ്പുകൾ, ഗ്ലാസ്സുകൾ, ഷീറ്റുകൾ, കാടുവെട്ടു യന്ത്രങ്ങൾ, തെങ്ങുകയറാനുള്ള യന്ത്രം, ടൈൽ കട്ടു ചെയ്യുന്ന കട്ടറുകൾ എന്നു വേണ്ട ഒട്ടുമിക്ക സാധനങ്ങളും “എളുപ്പ”ത്തിൽ എത്തിക്കാനുള്ള വാഹനമായി ഇന്ന് ഇരുചക്രവാഹനങ്ങളെ കാണുന്ന ഒരു പറ്റം ആളുകൾ സമൂഹത്തിലുണ്ട്.

കച്ചവട താല്പര്യത്തോടെ കസേരകൾ പോലുള്ള മറ്റു ചില വസ്തുക്കൾ കൊണ്ടു പോകുന്നവരും പുതുതായി രംഗപ്രവേശം ചെയ്തിട്ടുണ്ട്.



#Danger #lurks #MVD #warns #twowheeler #riders

Next TV

Related Stories
#theft |   ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

Oct 25, 2024 10:30 PM

#theft | ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്....

Read More >>
#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

Oct 25, 2024 10:07 PM

#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം...

Read More >>
#arrest |  വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Oct 25, 2024 09:49 PM

#arrest | വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം...

Read More >>
#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

Oct 25, 2024 09:36 PM

#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും...

Read More >>
#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

Oct 25, 2024 09:15 PM

#Accident | ലോറി പുറകോട്ട് എടുക്കുന്നതിനിടെ അപകടം; ലോറിക്കും ചുവരിനും ഇടയിൽപെട്ട് 45-കാരന് ദാരുണാന്ത്യം

ഇന്ന് ഉച്ചക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക്...

Read More >>
Top Stories