തിരുവനന്തപുരം: (truevisionnews.com) മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍.
സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയാണ് സിപിഎം നേതാവ് നടത്തിയത്.
ഹീനമായ പ്രസ്താവന പിന്‍വലിച്ച് കൃഷ്ണദാസ് മാപ്പുപറയണമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് രംഗത്ത് എല്ലാ മുന്നണികളുടെയും സ്ഥാനാർഥികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍.
പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പൊട്ടിത്തെറികളും പ്രതിഷേധങ്ങളും കല്ലുകടികളുമുണ്ടാകുമ്പോള്‍ സ്വാഭാവികമായും വാര്‍ത്തയായി മാറും.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിനു വേണ്ടിയും നിലകൊള്ളുന്നുവെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ക്കെതിരെ ചോദ്യങ്ങളും പരാമര്‍ശങ്ങളും ഉയരുമ്പോള്‍ ഇത്തരത്തില്‍ അരിശംകൊണ്ട് നിലവിട്ട് പെരുമാറുന്നതെന്നും കെയുഡബ്ല്യുജെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി
#withdraw #motion #apologize #incident #insulting #journalists #KUWJ #NNKrishnadas