#StateGovernment | വയനാട് ദുരന്തം; കേന്ദ്ര സർക്കാറിൽനിന്ന് അടിയന്തര ദുരിതാശ്വാസമോ സഹായമോ ലഭിച്ചിട്ടില്ല -സംസ്ഥാന സർക്കാർ

#StateGovernment | വയനാട് ദുരന്തം; കേന്ദ്ര സർക്കാറിൽനിന്ന് അടിയന്തര ദുരിതാശ്വാസമോ സഹായമോ ലഭിച്ചിട്ടില്ല -സംസ്ഥാന സർക്കാർ
Oct 25, 2024 09:56 PM | By Jain Rosviya

കൊച്ചി: (truevisionnews.com)വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൽനിന്ന് അടിയന്തര ദുരിതാശ്വാസമോ സഹായമോ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ.

വൻകിട ബിസിനസ് സ്ഥാപനങ്ങളുടെ വലിയ വായ്പകൾ കേന്ദ്ര സർക്കാർ എഴുതിത്തള്ളിയതായി വാർത്തകളുണ്ട്. എന്നാൽ, ഇതിനെക്കാൾ വളരെ ചെറിയ അളവിൽ മാത്രം വരുന്ന വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല.

വയനാട്ടിലെ ദുരന്തബാധിതരുടെ ഭവന, വാഹന വായ്പകളടക്കം എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ കൃത്യമായ തീരുമാനം പറയാതെ കേന്ദ്ര സർക്കാർ വിശദീകരണം നൽകിയ സാഹചര്യത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് നൽകിയ വിശദീകരണ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വയനാട് ദുരന്തത്തിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയായെടുത്ത കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

രാജ്യാന്തര തലത്തിലടക്കം പുനരധിവാസത്തിന് ഫണ്ട് ശേഖരണം നടത്താൻ കേരളത്തിന് കഴിയുമെന്നതിനാൽ വയനാട്ടിലേത് തീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതായി വിശദീകരണ പത്രികയിൽ പറയുന്നു.

ദുരന്തത്തിനിരയായ കുടുംബങ്ങളുടെ വ്യക്തിഗത വായ്പകളും മോട്ടോർ വാഹന, ഭവന വായ്പകളുമടക്കം ഡിസാസ്റ്റർ മാനേജ്മെന്‍റ് നിയമത്തിന്‍റെ 13ാം വകുപ്പുപ്രകാരം എഴുതിത്തള്ളുന്നത് ദേശീയ ദുരന്തനിവാരണ അതോറിറ്റി പരിഗണിക്കണം.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കേന്ദ്രം കൂടുതൽ സഹായം നൽകണം.

ദുരന്ത പ്രതികരണ നിധി വ്യവസ്ഥകൾ പ്രകാരം, പൂർണമായും തകർന്ന വീടിന് 1.30 ലക്ഷം രൂപയും കുന്നിൻ പ്രദേശത്തെ തകർന്ന റോഡിന് കിലോമീറ്ററിന് 75,000 രൂപയുമാണ് നൽകുക.

ഈ തുക ഉപയോഗിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ മതിയായി നടപ്പാക്കാനാകില്ല. കിലോമീറ്ററിന് 75,000 രൂപക്ക് ഗ്രാമീണ റോഡുകൾ കൃത്യമായി നന്നാക്കാനാകില്ല.

സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ബാക്കിയുള്ളത് 782.99 കോടി രൂപയാണ്. ഇത് മുണ്ടക്കൈ -ചൂരൽമല പ്രദേശത്ത് മാത്രമായി ഉപയോഗിക്കേണ്ടതല്ല.

ദേശീയ ദുരന്തനിവാരണ നിധിയിൽനിന്ന് പെെട്ടന്ന് കൂടുതൽ ധനസഹായം ലഭിച്ചാൽ ദുരിതാശ്വാസ നടപടികൾ വേഗത്തിൽ സ്വീകരിക്കാനാവുമെന്നും സർക്കാർ അറിയിച്ചു.

കേന്ദ്ര മന്ത്രിതല സംഘത്തോട് (ഐ.എം.സി.ടി) ചർച്ച ചെയ്താണ് ചെലവ് സംബന്ധിച്ച മെമ്മോറാണ്ടത്തിന്‍റെ കരടിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയത്.

അടിയന്തരമായി സമർപ്പിക്കേണ്ടി വന്നതിനാൽ ചില ചെലവുകളുടെ കാര്യത്തിൽ പൂർണമായും വ്യക്തത ഉറപ്പുവരുത്താൻ സാധിച്ചിട്ടുണ്ടാവില്ല.

അതിനാൽ, വീണ്ടും സമർപ്പിക്കേണ്ടി വരും. വയനാട്ടിലെ പ്രത്യേക സാഹചര്യങ്ങൾക്ക് ഐ.എം.സി.ടി സാക്ഷിയാണ്. ഭീമമായ ദൗത്യമാണ് സർക്കാറിന് മുന്നിലുള്ളതെന്നും അവർക്ക് ബോധ്യമായതിനാൽ പുതുക്കി സമർപ്പിക്കാൻ പ്രത്യേക സമയ പരിധി നിർദേശിച്ചിട്ടില്ലെന്നും വയനാടിനായുള്ള പുതുക്കിയ എസ്റ്റിമേറ്റ് ഇനിയും സമർപ്പിച്ചില്ലെന്ന കേന്ദ്രത്തിന്‍റെ പരാമർശത്തിന് മറുപടിയായി പത്രികയിൽ പറയുന്നു.


#Wayanad #landslide #no #immediate #relief #assistance #received #from #Central #Government #State #Government

Next TV

Related Stories
മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

May 5, 2025 07:04 PM

മാനന്തവാടിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

Read More >>
വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

May 4, 2025 06:18 AM

വഴിയിൽ കാർ അപകടം, വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക ചികിത്സ നൽകി

യാത്രമദ്ധ്യേ വഴിയിൽ കാർ അപകടം കണ്ട് വാഹനവ്യൂഹം നിർത്തി പ്രിയങ്ക ഗാന്ധി എംപി....

Read More >>
 വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ  പിടിയില്‍

May 3, 2025 07:14 PM

വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ പിടിയില്‍

വയനാട്ടിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍....

Read More >>
Top Stories










Entertainment News