#bshameer | 'അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചു, തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടും'; ഡിഎംകെവിട്ട് ബി ഷമീർ, ഇനി സ്വതന്ത്രനായി മത്സരിക്കും

#bshameer | 'അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചു, തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടും'; ഡിഎംകെവിട്ട്  ബി ഷമീർ, ഇനി സ്വതന്ത്രനായി മത്സരിക്കും
Oct 25, 2024 08:40 PM | By Athira V

പാലക്കാട്: ( www.truevisionnews.com )പാലക്കാട് ഡിഎംകെയിലും പിളർപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു. പി വി അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി.

ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നടപടി. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ബി ഷമീർ മത്സരിക്കും. തന്നോടൊപ്പം 100 പ്രവർത്തകർ പാർട്ടി വിടുമെന്നും ബി ഷമീര്‍ പറഞ്ഞു.

അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്കായി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.

തന്നെ അറിയില്ലെന്ന് അൻവറിന് പറയാൻ കഴിയില്ല. അൻവറിന്‍റെ കൺവെൻഷനിൽ നന്ദി പറഞ്ഞത് താനാണ്. പാർട്ടി രൂപീകരിച്ചത് മുതൽ ജില്ലാ ഭാരവാഹിയാണ്.

അതേസമയം, ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയുടെ ആരുമല്ലെന്നും പിവി അൻവര്‍ പറഞ്ഞു. പാര്‍ട്ടിയിലെ പൊട്ടിത്തെറിക്കിടെ പി വി അൻവര്‍, മുൻ ഇടത് എം എൽ എ കാരാട്ടും റസാഖുമായി കൂടിക്കാഴ്ച നടത്തി.












#pvAnwar #cheated #party #workers #100 #workers #will #leave #party #with #him #BShameer #left #DMK #will #now #contest #independent

Next TV

Related Stories
#theft |   ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

Oct 25, 2024 10:30 PM

#theft | ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്....

Read More >>
#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

Oct 25, 2024 10:13 PM

#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത്...

Read More >>
#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

Oct 25, 2024 10:07 PM

#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം...

Read More >>
#arrest |  വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Oct 25, 2024 09:49 PM

#arrest | വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം...

Read More >>
#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

Oct 25, 2024 09:36 PM

#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും...

Read More >>
Top Stories