#RahulMamkoottathil | 'എൻ എൻ കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ പട്ടിയോട് ഉപമിച്ചു'; പ്രതിഷേധാർഹമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

#RahulMamkoottathil | 'എൻ എൻ കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ പട്ടിയോട് ഉപമിച്ചു'; പ്രതിഷേധാർഹമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Oct 25, 2024 08:24 PM | By VIPIN P V

പാലക്കാട്: (truevisionnews.com) മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഐഎം സംസ്ഥാന നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.

മാധ്യമ പ്രവര്‍ത്തകരെ പട്ടിയോട് ഉപമിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത് അവരുടെ ജോലിയാണെന്നും രാഹുല്‍ പറഞ്ഞു.

'മാധ്യമ പ്രവര്‍ത്തകരോട് വിയോജിപ്പ് ഉണ്ടാകും. അതിന് ഈ രീതിയില്‍ അല്ല പ്രതികരിക്കേണ്ടത്. കോണ്‍ഗ്രസിന് നേരെയും വിമര്‍ശനങ്ങള്‍ ഉണ്ടായി. ഒരു കോണ്‍ഗ്രസ് നേതാവ് പോലും മോശമായി പെരുമാറിയിട്ടില്ല.

പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രതിഷേധിക്കണം', രാഹുല്‍ പറഞ്ഞു.

ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങള്‍ പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂറിന്റെ വീടിനു മുന്നില്‍ കാവല്‍ നിന്നത് എന്നാണ് കൃഷ്ണദാസ് അധിക്ഷേപിച്ചത്. 'സിപിഐഎമ്മില്‍ പൊട്ടിത്തെറിയെന്ന് കൊടുത്തവര്‍ ലജ്ജിച്ച് തലതാഴ്ത്തുക.

രാവിലെ മുതല്‍ ഇപ്പോള്‍ വരെ ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ നിന്നവര്‍ തലതാഴ്ത്തുക. ഞാന്‍ ഇഷ്ടമുള്ളിടത്തോക്കെ പോകും.

നിങ്ങളോട് പറയേണ്ടതില്ല. നിങ്ങള്‍ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം'', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

ഇതിനെതിരെ മാധ്യമങ്ങള്‍ പ്രതികരിച്ചതോടെ പരാമര്‍ശം ആവര്‍ത്തിച്ചു. ഇനിയും പറയും എന്നും എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചു.

സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് കണ്‍വെന്‍ഷനില്‍ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് നേരത്തെയും എന്‍ എന്‍ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു.

ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാന്‍ പറയുകയായിരുന്നു. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാര്‍ട്ടിയിലെ കാര്യം തങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പറഞ്ഞു.

എല്ലാവരോടും സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്നും കോലും കൊണ്ട് തന്റെ മുന്നിലേക്ക് വരേണ്ടതില്ലെന്നും കൃഷ്ണദാസ് ആക്രോശിച്ചിരുന്നു.

#NNKrishnadas #likens #journalists #dogs #RahulMamkoottathil #protestable

Next TV

Related Stories
#theft |   ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

Oct 25, 2024 10:30 PM

#theft | ഗുരുവായൂരിൽ ജോലിസ്ഥലത്തെ പാര്‍ക്കിംഗിൽ നിര്‍ത്തിയ ബുള്ളറ്റ് മോഷണം പോയി

ആർത്താറ്റ് കണ്ടമ്പുള്ളി വീട്ടിൽ അനൂപിന്റെ കെഎല്‍ 46 പി 5873 നമ്പർ ബുള്ളറ്റ് ആണ് മോഷണം പോയത്....

Read More >>
#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

Oct 25, 2024 10:13 PM

#MVD | അപകടം പതിയിരിക്കുന്നു; ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പുമായി എംവിഡി

ഏതെങ്കിലും തരത്തിലുള്ള ചെറിയ ഒരു ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന നിസ്സാരമായ അപകടത്തിൽ പോലും അതിദാരുണമായ ആഘാതം ഉണ്ടാവുന്നതിന് ഇത്...

Read More >>
#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

Oct 25, 2024 10:07 PM

#KUWJ | പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യണം; മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം, എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം...

Read More >>
#arrest |  വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Oct 25, 2024 09:49 PM

#arrest | വീട്ടിൽ അതിക്രമിച്ച് കയറി പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കുമ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം...

Read More >>
#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

Oct 25, 2024 09:36 PM

#arrest | വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ സ്വർണവുമായി വരൻ മുങ്ങി, ഒടുവിൽ പിടിയിൽ

വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും...

Read More >>
Top Stories