#avilmilk | കൊതിയൂറുന്ന അവിൽ മിൽക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

#avilmilk | കൊതിയൂറുന്ന അവിൽ മിൽക്ക് എളുപ്പത്തിൽ  തയ്യാറാക്കി എടുക്കാം
Oct 24, 2024 03:44 PM | By ADITHYA. NP

(www.truevisionnews.com)വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന സ്വാദുള്ള ഒന്നാണ് അവിൽ മിൽക്ക് .

ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് ,പ്രോട്ടീൻ ,കാൽസ്യം ,എന്നിവ അടങ്ങിട്ടുണ്ട് .മധുരമൂറുന്ന ആ വിഭവം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

ആവശ്യായ ചേരുവകൾ

1 . വറുത്ത അവിൽ _ 1/2 കപ്പ്‌

2 .പഴം _ 4 (അല്ലെങ്കിൽ 5 )

3 .പഞ്ചസാര _ 3 1/2 (ടേബിൾസ്പൂൺ )

4 .പാൽ _ 1 കപ്പ്‌

5 .വറുത്ത നിലക്കടല _ 3 +1 (ടേബിൾസ്പൂൺ )

6 .വറുത്ത കശുവണ്ടി _ 2 +1 (ടേബിൾസ്പൂൺ )

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ നാല് പാളയങ്കോടൻ പഴം ഒരു പാത്രത്തിൽ എടുക്കുക.ഇതിലേക്ക് 3 1/2 ടേബിൾസ്പൂൺ പഞ്ചസാര എടുക്കുക .

തുടർന്ന് ഒരു ഫോർക്കോ തവിയോ വച്ച് പഴത്തെ നന്നായി ഉടയ്ക്കുക .മിക്സിയിൽ വച്ച് ഉടയ്ക്കരുത് .

നന്നായി ഉടച്ചു എടുത്തതിനു ശേഷം അതിലേക്ക് നന്നായി തണുപ്പിച്ച പാൽ ഒഴിക്കുക .തുടർന്ന് എല്ലാം കൂടെ നന്നായി മിസ് ചെയ്യുക .

ഇനി ഇതിലേക്ക് വറുത്ത നിലക്കടല 3 +1 ടേബിൾസ്പൂൺ ചേർക്കുക അതോടൊപ്പം വറുത്ത കശുവണ്ടിയും 2 +1 ടേബിൾസ്പൂൺ ചേർക്കുക .

റ്റവും അവസാനമായി വറുത്ത അവിൽ 1/2 കപ്പ്‌ ഈ മിക്സിലേക്കു ചേർക്കുക .തുടർന്ന് എല്ലാം കൂടെ ഇളക്കി യോജിപ്പിക്കുക . നന്നായി ഇളക്കേണ്ട ആവശ്യം ഇല്ല .

എല്ലാം എല്ലായിടത്തും എത്തിയാൽ മതി .ആവശ്യമെങ്കിൽ ഐസ്ക്രീം ചേർക്കുകയും ചെയ്യാം .നമ്മുടെ അവിൽ മിൽക്ക് ഇവിടെ തയ്യാറായിട്ടുണ്ട് .

ശ്രദ്ധിക്കുക ,അവിൽ മിൽക്ക് ഉണ്ടാക്കി പെട്ടന്ന് തന്നെ കഴിക്കുക .ഇല്ലെകിൽ അവിൽ പാലിൽ ലയിച്ചു ചേരും.

#Craving #avil #milk #can #prepared #easily

Next TV

Related Stories
#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

Dec 23, 2024 02:43 PM

#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

ഇന്ന് വൈകുന്നേരം വീട്ടിൽ ഒരു ഉഴുന്ന് വട...

Read More >>
#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

Dec 20, 2024 10:33 PM

#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ...ഇന്ന് ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ്...

Read More >>
#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

Dec 19, 2024 09:41 PM

#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ ഇനി ഒന്നുമില്ലെന്ന വിഷമം...

Read More >>
#dosha | ഇന്ന്  സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

Dec 19, 2024 07:21 AM

#dosha | ഇന്ന് സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

ഏറെ വ്യത്യസ്തമായ സിൽക്ക് ദോശ അല്ലെങ്കിൽ ടിഷ്യു പേപ്പർ ദോശ...

Read More >>
 #pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

Dec 15, 2024 10:10 PM

#pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

വെറും പത്ത് മിനിറ്റിനുള്ളിൽ നാല് മണിക്ക് ചായക്ക് ഒരു ഉഗ്രൻ പക്കാവട...

Read More >>
#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

Dec 14, 2024 09:30 PM

#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

ക്രിസ്മസ് എന്നാൽ രുചികരമായ വിഭവങ്ങളുടെ ആഘോഷം കൂടിയാണ്....

Read More >>
Top Stories